“ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ?” – ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സി കെ വിനീത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മുൻ ഇന്ത്യ ഫുട്ബോൾ താരം സി കെ വിനീത് രംഗത്ത്. ഇന്ന് സമരം തുടരുന്ന ഗുസ്തി താരങ്ങളെ ക്രൂരമായി അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഈ ചിത്രങ്ങൾ പങ്കുവെച്ചാണ് സി കെ വിനീത് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

വിനീത് 23 05 28 16 24 09 607

“ഇത് അവസാനിക്കുമെന്ന് കരുതി ഞാൻ ഒരുപാട് ദിവസം ഒരു കാഴ്ചക്കാരനായി നോക്കി നിന്നു. എന്നാൽ ഇന്നത്തെ ചിത്രം വലിയ വേദന ആണ് നൽകുന്നത്. രാജ്യാന്തര വേദികളിൽ നിൽക്കുകയും അഭിമാനത്തോടെ നമ്മുടെ പതാക വീശുകയും ചെയ്ത ഇന്ത്യയുടെ പുത്രിമാരാണിവർ, ഇപ്പോൾ അതേ പതാകയുമായി അവർ തറയിൽ വലിച്ചിഴക്കപ്പെടുന്നു” വിനീത് ട്വീറ്റ് ചെയ്തു.

“ക്രിമിനൽ പശ്ചാത്തലമുള്ള ഒരു മനുഷ്യനെതിരെയാണ് അവരുടെ ആരോപണം, അദ്ദേഹം ഭരണകക്ഷിയിലെ ഒരു എംപിയായതിനാൽ – അധികാരമുള്ള ആളാണ് – ഞങ്ങളുടെ പ്രതിവിധി അവരുടെ പ്രതിഷേധങ്ങളെ ബലമായി നിശബ്ദമാക്കുക എന്നതാണ്, അവരെ വേദനിപ്പിക്കുക, ഒപ്പം നിൽക്കുന്നവരെ അറസ്റ്റ് ചെയ്യുക, പ്രതിക്ക് എതിരെ നടപടിയെടുക്കുന്നതിന് പകരം ഇതാണോ ചെയ്യേണ്ടത്?” അദ്ദേഹം ചോദിക്കുന്നു.

“ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ ഈ അവസ്ഥയിലേക്ക് എങ്ങനെ എത്തി? ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ?” അദ്ദേഹം കൂട്ടിച്ചേർത്തു.

https://twitter.com/ckvineeth/status/1662747070040776706?s=19