മന്ദർ റാവു ദേശായ് മുംബൈ സിറ്റി വിട്ടു

Newsroom

Picsart 23 05 28 16 07 55 521
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ സിറ്റിയുടെ താരം മന്ദർ റാവു ദേശായ് ക്ലബ് വിട്ടു. ഫ്രീ എജന്റായി താരം ക്ലബ് വിടുകയാണെന്ന് മുംബൈ സിറ്റി അറിയിച്ചു. മൂന്ന് വർഷം മുമ്പ് ആയിരുന്നു മന്ദർ റാവു എഫ് സി ഗോവ വിട്ട് മുംബൈ സിറ്റിയിലേക്ക് എത്തിയത്. 50ൽ അധികം മത്സരങ്ങൾ താരം മുംബൈ സിറ്റിക്ക് ആയി കളിച്ചു. ഈ കഴിഞ്ഞ സീസണിൽ ആകെ 10 മത്സരങ്ങൾ മാത്രമെ താരം മുംബൈ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ളൂ.

മന്ദർ റാവു 23 05 28 16 07 41 655

ആറു വർഷത്തോളം ഗോവയ്ക്ക് ഒപ്പം കളിച്ച ശേഷമായിരുന്നു മന്ദർ റാവു മുംബൈ സിറ്റിയിലേക്ക് എത്തിയത്. മുംബൈ സിറ്റിക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാനും ഐ എസ് എൽ ഷീൽഡുകൾ നേടാനും അദ്ദേഹത്തിന് ആയിട്ടുണ്ട്.

138 മത്സരങ്ങൾ ഐ എസ് എല്ലിൽ ആകെ മന്ദർ കളിച്ചിട്ടുണ്ട്. ആറ് ഗോളുകളും 12 അസിസ്റ്റും മന്ദർ തന്റെ പേരിൽ കുറിച്ചു.

ഐ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഗോവൻ സ്വദേശിയായ മന്ദർ റാവു ഡെംപോ യൂത്ത് ടീമിലൂടെയാണ് കരിയർ ആരംഭിച്ചത്. 2013 മുതൽ മൂന്നു വർഷം ഡെംപോയ്ക്കു വേണ്ടി ബൂട്ടു കെട്ടി. ഡെംപോ ഐലീഗ് സെക്കൻഡ് ഡിവിഷൻ നേടിയപ്പോൾ മന്ദർ റാവുവും ടീമിനൊപ്പം ഉണ്ടായിരുന്നു. ഇനി എങ്ങോട്ടേക്ക് ആകും മന്ദർ പോവുക എന്ന് വ്യക്തമല്ല. ഈസ്റ്റ് ബംഗാളിലേക്ക് ആകും താരം പോവുക എന്നാണ് അഭ്യൂഹങ്ങൾ.