റഷ്യ ഉക്രൈൻ യുദ്ധത്തിന് ഇടയിൽ റഷ്യക്ക് അനുകൂലമായ പ്രസ്താവന നടത്തിയ റഷ്യൻ ഗ്രാന്റ് മാസ്റ്റർ സെർജിയെ കർജകിനെ ആറു മാസത്തേക്ക് വിലക്കി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ. ഉക്രൈന്റെ ക്രീമിയയിൽ ജനിച്ച സെർജിയെ 2009 വരെ ഉക്രൈനെ പ്രതിനിധീകരിച്ച താരം കൂടിയാണ്. വർഷങ്ങൾ ആയി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് കടുത്ത പിന്തുണ നൽകി വന്ന വ്യക്തി കൂടിയാണ് സെർജിയെ.
32 കാരനായ താരം കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങൾ വഴി റഷ്യയുടെ ഉക്രൈൻ അധിനിവേശം ന്യായീകരിച്ചു രംഗത്ത് വന്നത് കടുത്ത വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. 2016 ൽ ലോക ചാമ്പ്യൻ മാഗ്നസ് ക്ലാസനോട് ലോക കിരീടത്തിനു ആയി പോരാടിയ താരം കൂടിയാണ് സെർജിയെ. താരം ഫെഡറേഷൻ നിയമങ്ങൾ ലംഘിച്ചു എന്നാണ് ഫെഡറേഷൻ പറഞ്ഞത്. അതേസമയം റഷ്യൻ അനുകൂല നിലപാട് എടുത്ത മറ്റൊരു റഷ്യൻ ഗ്രാന്റ് മാസ്റ്റർ സെർജിയെ ഷിപ്പോവിനു വിലക്ക് ഇല്ല. താരത്തിന്റെ പരാമർശം വലിയ പ്രകോപനം സൃഷ്ടിക്കുന്നതല്ല എന്നാണ് ചെസ് ഫെഡറേഷൻ വ്യക്തമാക്കിയത്.