ഞായറാഴ്ച സ്വിറ്റ്‌സർലൻഡിലെ ബർഗ്‌ഡോർഫർ സ്‌റ്റാഡ്‌തൗസ് ഓപ്പണിൽ ചരിത്രം സൃഷ്ടിച്ച് എട്ടു വയസ്സുകാരനായ അശ്വത് കൗശിക്. അശ്വത് പോളണ്ടിൻ്റെ ജാസെക് സ്‌റ്റോപയെ തോൽപ്പിച്ചതോടെ ക്ലാസിക്കൽ ചെസിൽ ഗ്രാൻഡ്‌മാസ്റ്ററെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എട്ടുവയസ്സുകാരൻ മാറി.
സിംഗപ്പൂരിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ അശ്വത് 37 കാരനായ സ്റ്റോപ്പയെ ആണ് പരാജയപ്പെടുത്തിയത്. ഒരു മാസം മുമ്പ് സെർബിയയിൽ നിന്നുള്ള ലിയോനിഡ് ഇവാനോവിച്ച് ഗ്രാൻഡ്മാസ്റ്റർ മിൽക്കോ പോപ്ചേവിനെ തോൽപ്പിച്ച് സ്ഥാപിച്ച റെക്കോർഡ് ഈ വിജയത്തോടെ അശ്വത് തകർത്തതായി Chess.com വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇവാനോവിച്ചിനും എട്ട് വയസ്സുണ്ട്, പക്ഷേ ഇവാനോവിച് അശ്വത് അഞ്ച് മാസം പ്രായം കൂടുതലാണ്. ഇൻ്റർനാഷണൽ മാസ്റ്റർ ഹാരി ഗ്രീവിനോട് തോറ്റ് 12-ാം സ്ഥാനത്താണ് അശ്വത് ടൂർണമെൻ്റ് പൂർത്തിയാക്കിയത്.