UFC ഫൈറ്റ് വിജയിക്കുന്ന ആദ്യ ഇന്ത്യനായി പൂജ തോമർ. ഇന്ന് UFC ലൂയിസ്‌വില്ലെ 2024-ൽ ബ്രസീലിൻ്റെ റയാനെ ഡോസ് സാൻ്റോസിനെ തോൽപ്പിച്ച് ആണ് അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ (യുഎഫ്‌സി) പോരാട്ടം ജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി പൂജ തോമർ ചരിത്രം സൃഷ്ടിച്ചത്.
ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ പൂജ കഴിഞ്ഞ വർഷം UFC കരാർ ഉറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിത ആയിരുന്നു. വനിതകളുടെ സ്ട്രോവെയ്റ്റ് ഡിവിഷനിലെ തൻ്റെ ആദ്യ പോരാട്ടത്തിൽ, 30-27, 27-30, 29-28 എന്നീ സ്‌കോറുകളുടെ സ്പ്ലിറ്റ് ഡിസിഷനിലൂടെ ആണ് പൂജ വിജയിച്ചത്.
𝐓𝐇𝐄 𝐇𝐈𝐒𝐓𝐎𝐑𝐈𝐂 𝐂𝐘𝐂𝐋𝐎𝐍𝐄 🇮🇳🌪️@PujaTomar19 carves her name in history by becoming the first Indian to win in #UFC 🔥🫡#SonySportsNetwork #UFCIndia #UFCLouisville #PujaTomar pic.twitter.com/HtRGV6lh90
— Sony Sports Network (@SonySportsNetwk) June 9, 2024
ഭരത് കാണ്ടാരെയും അൻഷുൽ ജുബ്ലിയും ആണ് യുഎഫ്‌സിയിൽ കളിക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ. എന്നാൽ ഇരുവർക്കും അരങ്ങേറ്റ മത്സരങ്ങളിൽ വിജയിക്കാനായില്ല.