ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണ്ണം. 81 കിലോഗ്രാം ബോക്‌സിംഗിൽ സാവീതി ബൂറ ആണ് ലോക ചാമ്പ്യനായത്. ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ചൈനീസ് എതിരാളിയായ ലിന വാങിനെ തോൽപ്പിച്ച് ആണ് ബൂറ ലോകത്തിലെ ഏറ്റവും മികച്ച ബോക്‌സർമാരിൽ ഒരാളായി തന്റെ സ്ഥാനം ഉറപ്പിച്ചത്.
2014-ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും 2022-ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയ ബൂറ, തന്റെ മികച്ച സാങ്കേതിക വിദ്യയിലും ശക്തിയിലും വാങിനെ പിന്തള്ളി ഫൈനലിൽ ആധിപത്യം പുലർത്തി. ഈ വിജയം ഇന്ത്യക്ക് വീണ്ടും അഭിമാനമായി. ഇന്ന് നിതുവും ഇന്ത്യക്ക് ആയി സ്വർണ്ണം നേടിയിരുന്നു.