പുരുഷന്മാർക്ക് പിറകെ വനിതകളുടെ ബാസ്കറ്റ്ബോളിലും അമേരിക്ക ജേതാക്കൾ

Wasim Akram

ഒളിമ്പിക് വനിത ബാസ്കറ്റ്ബോളിൽ 1992 നു ശേഷം തോൽവി അറിയാത്ത അമേരിക്ക ഒരിക്കൽ കൂടി ഒളിമ്പിക് സ്വർണം സ്വന്തം പേരിൽ കുറിച്ചു. 90-75 എന്ന സ്കോറിന് ആതിഥേയർ ആയ ജപ്പാനെയാണ് അവർ വീഴ്ത്തിയത്. വെള്ളി മെഡലിൽ ഒതുങ്ങിയെങ്കിലും വലിയ നേട്ടം തന്നെയാണ് ജപ്പാന് ഇത്. തുടർച്ചയായ ഏഴാം ഒളിമ്പിക് സ്വർണം ആണ് അമേരിക്ക ജയിക്കുന്നത്.

മത്സരത്തിൽ എല്ലാ ക്വാട്ടറിലും വലിയ മുൻതൂക്കം ആണ് അമേരിക്ക കൈവരിച്ചത്. ടിന ചാൾസ്, ചെൽസി ഗ്രെ, ബ്രിയാന സ്റ്റുവാർഡ് എന്നീ വമ്പൻ താരനിരയാണ് അമേരിക്കൻ ജയം എളുപ്പമാക്കിയത്. അതേസമയം സെർബിയയെ 91-76 എന്ന സ്കോറിന് തോൽപ്പിച്ച ഫ്രാൻസ് വെങ്കലം നേടി. പുരുഷന്മാരിൽ വെള്ളിയും ഫ്രാൻസിന് ആയിരുന്നു.