പതിനെട്ടാം എൻ.ബി.എ കിരീടം നേടി റെക്കോർഡ് കുറിച്ചു ബോസ്റ്റൺ സെൽറ്റിക്‌സ്!

ഏറ്റവും കൂടുതൽ എൻ.ബി.എ കിരീടങ്ങൾ നേടുന്ന റെക്കോർഡ് കുറിച്ച് ബോസ്റ്റൺ സെൽറ്റിക്‌സ് ഈ സീസണിലെ എൻ.ബി.എ കിരീടത്തിൽ മുത്തമിട്ടു. ഡലാസ് മാവറിക്സിനെ അഞ്ചാം ഫൈനലിൽ 106-88 എന്ന സ്കോറിന് മറികടന്നു ആണ് സെൽറ്റിക്‌സ് കിരീടം ഉയർത്തിയത്. ഫൈനൽസിൽ ആദ്യ 3 മത്സരങ്ങളും ജയിച്ച സെൽറ്റിക്‌സ് പക്ഷെ നാലാം ഫൈനലിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ജയം കണ്ട സെൽറ്റിക്‌സ് 2008 നു ശേഷമുള്ള തങ്ങളുടെ ആദ്യ എൻ.ബി.എ കിരീടം ഉയർത്തി.

ഇതോടെ എൻ.ബി.എ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന ടീമാണ് ബോസ്റ്റൺ സെൽറ്റിക്‌സ് മാറി. എൻ.ബി.എ ഫൈനൽസിൽ എം.വി.പി ആയി മാറിയ ജെയ്ലൻ ബ്രോൺ ആണ് സെൽറ്റിക്‌സിന് റെക്കോർഡ് കിരീടം നേടി നൽകുന്നതിൽ നിർണായക പങ്ക് വഹിച്ചത്. കഴിഞ്ഞ വർഷം എൻ.ബി.എ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായ ബ്രോൺ വിമർശകരുടെ വായ അടപ്പിച്ചു. മത്സരത്തിൽ 21 പോയിന്റുകളും, 8 റീബോണ്ടും, 6 അസിസ്റ്റുകളും ബ്രോൺ നേടി.

അതേസമയം ഇന്നത്തെ മത്സരത്തിൽ ജെയ്സൺ ടാറ്റം ആണ് താരമായത്. മത്സരത്തിൽ 31 പോയിന്റുകളും, 11 അസിസ്റ്റുകളും, 8 റീബോണ്ടും ടാറ്റം നേടി. സ്വന്തം കാണികൾക്ക് മുമ്പിൽ സെൽറ്റിക്സിന് ഇത് ആഘോഷ രാവ് ആയി. എൻ.ബി.എ ഫൈനൽസിൽ 20.8 പോയിന്റ്, 5.4 റീബോണ്ട്, 5 അസിസ്റ്റുകൾ ശരാശരി നേടിയാണ് ബ്രോൺ ഏറ്റവും വിലകൂടിയ താരമായി മാറിയത്. കിരീടത്തോടെ ലേക്കേഴ്സിനെ മറികടന്നു ആണ് സെൽറ്റിക്‌സ് ഏറ്റവും കൂടുതൽ കിരീടം നേടിയ എൻ.ബി.എ ഫ്രാഞ്ചേഴ്‌സി ആയി മാറിയത്. സീസണിന്റെ തുടക്കത്തിലും പലരും എഴുതി തള്ളിയ സെൽറ്റിക്‌സിന്റെ വിജയം വിമർശകരുടെ വായ അടപ്പിക്കുന്നത് കൂടിയാണ്.

ജോക്കറിന്റെ ഡെൻവർ നഗറ്റ്സ് എൻ.ബി.എ ജേതാക്കൾ! ചരിത്രത്തിലെ ആദ്യ കിരീടം

എൻ.ബി.എ കിരീടം ഡെൻവർ നഗറ്റ്സ് സ്വന്തമാക്കി. തങ്ങളുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ആണ് അവർ എൻ.ബി.എ കിരീടം ഉയർത്തുന്നത്. ഫൈനൽസിലെ അഞ്ചാം മത്സരത്തിൽ സ്വന്തം മൈതാനത്ത് മയാമി ഹീറ്റ്സിനെ 94-89 എന്ന സ്കോറിനു അവർ മറികടക്കുക ആയിരുന്നു. ഇതോടെ ഫൈനൽസ് 4-1 നു ജയിച്ചു അവർ കിരീടം ഉയർത്തി.

28 പോയിന്റുകളും 16 റീബോണ്ടുകളും ആയി തിളങ്ങിയ നിക്കോള ജോകിച്, 14 പോയിന്റുകളും 8 അസിസ്റ്റുകളും നേടിയ ജമാൽ മറെ, 16 പോയിന്റുകളും 13 റീബോണ്ടുകളും നേടിയ മൈക്കിൾ പോർട്ടർ ജൂനിയർ എന്നിവർ ആണ് നഗറ്റ്സിന്റെ ജയത്തിൽ നിർണായക പങ്ക് വഹിച്ചത്. കുറെ നാളത്തെ നിരാശയും പരിക്കുകളും അതിജീവിച്ചു ആണ് നഗറ്റ്സ് ചരിത്രം എഴുതിയത്. ഫൈനൽസിൽ ഉടനീളം അവിസ്മരണീയ പ്രകടനം പുറത്ത് എടുത്ത സെർബിയൻ താരം നിക്കോള ജോകിച് ആണ് ഫൈനൽസിലെ ഏറ്റവും മൂല്യമുള്ള താരം(എം.വി.പി).

നാലാം മത്സരത്തിലും ജയം, എൻ.ബി.എ ചരിത്ര കിരീടത്തിലേക്ക് ഡെൻവർ നഗറ്റ്സിന് ഇനി ഒരു ജയം മാത്രം മതി

എൻ.ബി.എ ഫൈനൽസിലെ നാലാം മത്സരത്തിലും ജയം കുറിച്ചു ഡെൻവർ നഗറ്റ്സ്. മയാമി ഹീറ്റ്സിന് എതിരെ 108-95 എന്ന സ്കോറിനു ആണ് ഡെൻവർ ജയം കണ്ടത്. ഇതോടെ ഫൈനൽസിൽ അവർക്ക് 3-1 ന്റെ മുൻതൂക്കം ആയി. അടുത്ത മത്സരത്തിൽ സ്വന്തം മൈതാനത്ത് ജയിക്കാൻ ആയാൽ അവരുടെ ചരിത്രത്തിലെ ആദ്യ എൻ.ബി.എ കിരീടം ഡെൻവറിനു സ്വന്തമാക്കാൻ ആവും.

27 പോയിന്റുകളും 7 റീബോണ്ടുകളും 6 അസിസ്റ്റുകളും ആയി തിളങ്ങിയ ആരോൺ ഗോർഡന്റെ മിന്നും പ്രകടനം ആണ് അവർക്ക് നിർണായകമായത്. ഒരിക്കൽ കൂടി 10 അസിസ്റ്റുകൾ നേടിയ ജമാൽ മറെയും എന്നത്തേയും പോലെ ടീമിന്റെ നട്ടെല്ല് ആയ നികോള ജോകിചും അവരുടെ ജയത്തിൽ മുഖ്യപങ്ക് വഹിച്ചു. തിങ്കളാഴ്ച നടക്കുന്ന അഞ്ചാം ഫൈനൽസ് മത്സരത്തിൽ ജയം കുറിച്ച് ചരിത്രം എഴുതാൻ ആവും ഡെൻവർ ശ്രമിക്കുക.

എൻ.ബി.എ ഫൈനൽസിലും മെസ്സി മയം

മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ എത്തും എന്നു ലയണൽ മെസ്സി പ്രഖ്യാപിച്ചതിനു പിന്നാലെ മെസ്സിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്തു ആരാധകർ. ഇന്നലെ നടന്ന എൻ.ബി.എ ഫൈനൽസിലും മെസ്സിക്ക് സ്വാഗതം നേർന്നു നിരവധി ആരാധകർ ആണ് എത്തിയത്.

മെസ്സിയുടെ ജേഴ്സിയും ഫോട്ടോയും ആയി എത്തിയ ആരാധകരെ കാണാൻ ആയപ്പോൾ തങ്ങളുടെ നഗരത്തിലേക്ക് മെസ്സിക്ക് സ്വാഗതം എന്നു മയാമി ഹീറ്റ്‌സ് സ്‌കോർ ബോർഡിൽ എഴുതി കാണിക്കുകയും ചെയ്തു. ഡെൻവർ നഗറ്റ്സ്, മയാമി ഹീറ്റ്‌സ് എന്നിവർ തമ്മിലുള്ള മൂന്നാം ഫൈനൽസ് മത്സരത്തിൽ ആണ് മെസ്സിക്ക് സ്വാഗതം നേർന്നു ആരാധകരും ടീമും എത്തിയത്. മത്സരം കാണാൻ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും ഉണ്ടായിരുന്നു.

എൻ.ബി.എ ഫൈനൽസിൽ ചരിത്രം എഴുതി ഒരേയൊരു ജോക്കർ!

എൻ.ബി.എ ഫൈനൽസിൽ ചരിത്രം എഴുതി ഡെൻവർ നഗറ്റ്സിന്റെ സെർബിയൻ താരം നിക്കോള ജോകിച്. ജോക്കർ എന്നു വിളിപ്പേരുള്ള ജോകിച് ഇന്നലെ ഫൈനൽസിലെ മൂന്നാം മത്സരത്തിൽ മയാമി ഹീറ്റ്സിന് എതിരെ ചരിത്രം എഴുതുക ആയിരുന്നു. മത്സരത്തിൽ 32 പോയിന്റുകൾ നേടിയ ജോകിച് 21 റീബോണ്ടുകളും 10 അസിസ്റ്റുകളും ആണ് കുറിച്ചത്.

ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു താരം എൻ.ബി.എ ഫൈനൽസിൽ പോയിന്റുകൾ, റീബോണ്ട്, അസിസ്റ്റുകൾ എന്നിവയിൽ 30-20-10 എന്ന സ്‌കോർ കുറിക്കുന്നത്. അതേസമയം ജോകിചിന്റെ സഹതാരം ജമാൽ മറെ 34 പോയിന്റുകളും 10 വീതം റീബോണ്ട് അസിസ്റ്റുകൾ എന്നിവയും കുറിച്ചു. ചരിത്രത്തിൽ ആദ്യമായി ആണ് രണ്ടു സഹതാരങ്ങൾ എൻ.ബി.എ ഫൈനൽസിൽ ട്രിപ്പിൾ ഡബിൾ കുറിക്കുന്നത്. കൂടാതെ 25 ൽ അധികം പോയിന്റുകളും 10 അസിസ്റ്റുകളും ഒരു ഫൈനൽസിൽ ഒന്നിൽ അധികം കുറിക്കുന്ന ആദ്യ സഹതാരങ്ങൾ ആയും ഇവർ മാറി.

ഇവരുടെ മികവിൽ ഡെൻവർ മത്സരം 109-94 എന്ന സ്കോറിനു ജയിച്ചു. ഇതോടെ ഡെൻവർ ഫൈനൽസിൽ 2-1 നു മുന്നിൽ ആണ്. നാളെയാണ് എൻ.ബി.എ ഫൈനൽസിലെ നാലാം മത്സരം നടക്കുക. ചരിത്രത്തിൽ ആദ്യമായി ഡെൻവർ നഗറ്റ്സിനെ ഫൈനലിൽ എത്തിക്കാൻ ജോക്കറിന് ആയ വർഷം ആണ് ഇത്. അതേസമയം മത്സരശേഷം നിക്കോള ജോകിച് എൻ.ബി.എയിൽ എക്കാലത്തെയും മഹത്തായ താരങ്ങൾ ഉണ്ടാക്കിയ മാറ്റം ആണ് നിലവിൽ ഉണ്ടാക്കുന്നത് എന്നാണ് ഇതിഹാസതാരം മാജിക് ജോൺസൺ ട്വിറ്ററിൽ കുറിച്ചത്.

അവിശ്വസനീയം ‘ഷെഫ്’ കറി! ഫൈനൽസിലെ നാലാം മത്സരത്തിൽ സ്റ്റെഫ്‌ കറിയുടെ മികവിൽ വാരിയേർസിന് ജയം

എൻ.ബി.എ ഫൈനൽസിലെ നാലാം മത്സരത്തിൽ ജയം കണ്ടു ഗോൾഡൻ സ്റ്റേറ്റ് വാരിയേർസ്. ബോസ്റ്റൺ സെൽറ്റിക്സിനെ 107-97 എന്ന സ്കോറിന് തോൽപ്പിച്ചതോടെ ഫൈനൽ സീരീസ് 2-2 എന്ന നിലയിൽ ആക്കാനും അവർക്ക് കഴിഞ്ഞു. തികച്ചും അവിശ്വസനീയം ആയ പ്രകടനം കാഴ്ച വച്ച സ്റ്റെഫ് കറിയുടെ മികവിൽ ആണ് വാരിയേർസ് ജയം പിടിച്ചെടുത്തത്. ബോസ്റ്റണിന് ആയി ആർത്ത് വിളിച്ച കാണികൾക്ക് മുന്നിൽ 43 പോയിന്റുകളും, 10 റീബോണ്ടുകളും, 4 അസിസ്റ്റുകളും നേടിയ കറി ഏതാണ്ട് ഒറ്റക്ക് വാരിയേർസിനെ തോളിൽ ഏറ്റി. എൻ.ബി.എ ഫൈനൽസിൽ 40 നു മുകളിൽ പോയിന്റുകളും 10 നു മുകളിൽ റീബോണ്ടുകളും നേടുന്ന രണ്ടാമത്തെ പ്രായം കൂടിയ താരം ആയും 34 വയസ്സും 88 ദിവസവും പ്രായമുള്ള കറി മാറി.

2020 തിൽ 35 വയസ്സും 284 ദിവസവും ഉള്ളപ്പോൾ സമാന പ്രകടനം പുറത്ത് എടുത്ത സാക്ഷാൽ ലെബ്രോൺ ജെയിംസ് മാത്രം ആണ് കറിക്ക് മുന്നിലുള്ള ഏക താരം. ഏതാണ്ട് മത്സരത്തിൽ 42 മിനിറ്റ് സമയവും സെൽറ്റിക്സ് ആധിപത്യം പുലർത്തിയ മത്സരത്തിൽ പരിശീലകൻ സ്റ്റീവ് കെറിന്റെയും കറി, തോമ്പ്സൺ എന്നിവരുടെയും മികവിൽ ആണ് വാരിയേർസ് തിരിച്ചു വന്നത്. ക്ലെ തോമ്പ്സൺ 18 പോയിന്റുകൾ ആണ് മത്സരത്തിൽ നേടിയത്. എൻ.ബി.എ ഫൈനലുകളിൽ 200 അസിസ്റ്റുകൾ തികച്ച ഡ്രൈമണ്ട് ഗ്രീനും വാരിയേർസിന് ആയി തിളങ്ങി. ഫൈനലുകളിൽ മൂന്നു മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ഒരു മത്സരം മാത്രം ഇനി ബോസ്റ്റണിൽ കളിച്ചാൽ മതി എന്നത് വാരിയേർസിന് മുൻതൂക്കം നൽകുന്നുണ്ട്. ഫൈനലുകളിലെ അഞ്ചാം മത്സരം തിങ്കളാഴ്ച സാൻ ഫ്രാൻസിസ്കോയിൽ ആണ് നടക്കുക.

എൻ ബി എ ചാമ്പ്യൻസ് പ്ലേ ഓഫിൽ നിന്ന് പുറത്ത്

ഈസ്റ്റേൺ കോൺഫറൻസ് സെമി-ഫൈനൽ നിർണ്ണായക മത്സരത്തിൽ ബോസ്റ്റൺ സെൽറ്റിക്‌സിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യൻമാരായ മിൽവാക്കി ബക്‌സ് NBA പ്ലേ ഓഫിൽ നിന്ന് പുറത്തായി. ഹോം ഗ്രൗണ്ടിൽ സെൽറ്റിക്സ് 109-81 എന്ന വലിയ വിജയമാണ് സ്വന്തമാക്കിയത്.

സെൽറ്റിക്സിനായി ഗ്രാന്റ് വില്യംസ് ഏഴ് മൂന്ന് പോയിന്റുകൾ ഉൾപ്പെടെ 27 പോയിന്റുകൾ നേടി. ജെയ്‌സൺ ടാറ്റം 23 പോയിന്റുകളും നേടി.. 25 പോയിന്റുമായി ജിയാനിസ് ആന്ററ്റോകൗൺമ്പോയാണ് ബക്‌സിന്റെ ടോപ് സ്‌കോറർ ആയത്.

ഇനി സെൽറ്റിക്സ് ഈസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ മിയാമി ഹീറ്റിനെ നേരിടും.

ഹിയാനിസിന്റെ അത്ഭുത പ്രകടനം, അമ്പതു വർഷങ്ങൾക്കു ശേഷം ബക്ക്‌സ് എൻ ബി എ ചാമ്പ്യൻസ്

മിൽവവുകി ബക്‌സിന്റെ50 വർഷത്തെ കാത്തിരിപ്പിന് അവസാനം. ഇന്ന് ഫീനിക്സ് സണ്ണിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബക്ക്‌സ് കിരീടത്തിൽ ഉമ്മ വെച്ചത്. 105-98 എന്ന സ്കോറിനാണ് ഇന്ന് ബക്ക്‌സ് വിജയിച്ചത്. ഹിയാനിസ് ആന്റെറ്റുകുമ്പോയുടെ ഗംഭീര പ്രകടനമാണ് ബക്‌സിനെ കിരീടത്തിലേക്ക് നയിച്ചത്. ഹിയാനിസ് ഇന്ന് 50 പോയിന്റും കളിയുടെ അവസാനത്തിലെ നിർണായകമായ ബ്ലോക്ക്‌ ഉൾപ്പെടെ 5 ബ്ലോക്കുകളും താരം നടത്തി. ഒരു എൻ ബി എ ഫൈനലിൽ 50 പോയിന്റ് എടുക്കുന്ന ഏഴാമത്തെ താരം മാത്രമാണ് ഹിയാനിസ്.

ബക്സിന്റെ രണ്ടാം എൻ ബി എ കിരീടം മാത്രമാണിത്. ഇതിനു മുമ്പ് 1971ൽ ആയിരുന്നു ബക്ക്‌സ് എൻ ബി എ കിരീടം ഉയർത്തിയത്. ഹിയാനിസ് ആന്റെറ്റുകുമ്പോ ഇന്ന് ആദ്യ പകുതിയിൽ തന്നെ 33 പോയിന്റുകൾ നേടിയിരുന്നു. ഫൈനലിലെ എം വി പി ആയതും ഹിയാനിസ് തന്നെ. ഹിയാനിസിന്റെ സഹോദരങ്ങളായ തനാസിസും കോസ്റ്റാസും നേരത്തെ തന്നെ എൻ ബി എ കിരീടം നേടിയിരുന്നു.

ലെബ്രോൺ ജെയിംസും ആന്റണി ഡേവിസും ലൈകേഴ്സിൽ കരാർ പുതുക്കി

എൻ ബി എ ചാമ്പ്യന്മാരായ ലൈകേഴ്സ് അവരുടെ രണ്ട് സൂപ്പർ താരങ്ങളുടെയും കരാർ പുതുക്കി. കഴിഞ്ഞ സീസണിലെ എം വി പി ആയ ലെബ്രോൺ ജെയിംസിന്റെയും ആന്റണി ഡേവിസിന്റെയും കരാർ ആണ് ലൈകേഴ്സ് പുതുക്കിയത്. ലെബ്രോൺ ജെയിംസ് രണ്ട് വർഷത്തേക്കാണ് കരാർ പുതുക്കിയത്. 35കാരനായ താരത്തിന് 85മില്യൺ ഡോളർ ആകും ഈ രണ്ട് വർഷത്തേക്ക് ലഭിക്കുക രണ്ട് വർഷം കഴിഞ്ഞാൽ ലെർബ്രോൺ ജെയിംസ് ഫ്രീ ഏജന്റാകും.

മൂന്ന് ടീമുകൾക്ക് ഒപ്പം എൻ ബി എ ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള ഏക താരമാണ് ലെബ്രോൺ ജെയിംസ്. 2018ൽ ലൈകേഴ്സിൽ എത്തും മുമ്പ് ലെബ്രോൺ ജെയിംസ് മിയാമി ഹീറ്റേഴ്സിനൊപ്പവും ക്ലെവ്ലാൻഡ് കാവൽറീസിനൊപ്പവും എൻ ബി എ കിരീടം നേടിയിട്ടുണ്ട്. 28കാരനായ ആന്റണി ഡേവിസ് അഞ്ചു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 190മില്യൺ ഡോളർ ആണ് കരാർ തുക. ഒരു ദശകത്തെ കാത്തിരിപ്പിന് ശേഷമാണ് ലൈകേഴ്സ് ഈ കഴിഞ്ഞ സീസണിൽ എൻ ബി എ കിരീടം ഉയർത്തിയത്.

ലൈകേഴ്സ് വീണ്ടും എൻ ബി എ ചാമ്പ്യൻസ്, ചരിത്രം കുറിച്ച് ലെബ്രോൺ ജെയിംസ്

നീണ്ട ഇടവേളയ്ക്കും കാത്തിരിപ്പിനും അവസാനം ലോസ് ആഞ്ചെലെസ് ലേകേഴ്സ് വീണ്ടും ബാസ്ക്കറ്റ്ബോൾ ലോകത്തിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു. കോബെ ബ്രയാന്റ് എന്ന ഇതിഹാസം 2010ൽ കിരീടം നേടിക്കൊടുത്ത ശേഷം ലേകേഴ്സ് ആദ്യമായി എൻ ബി എ ഫൈനലിൽ എത്തിയത് ഇത്തവണ ആയിരുന്നു. അന്ന് കോബെ ആയിരുന്നു എങ്കിൽ ഇന്ന് ലെബ്രോൺ ജെയിംസ് ലൈകേഴ്സിന്റെ ഹീറോ ആയി. മിയാമി ഹീറ്റിനെ ആറാം ഗെയിമിൽ തകർത്ത് എറിഞ്ഞ് കൊണ്ടാണ് ലൈകേഴ്സ് ഇന്ന് കിരീടം ഉറപ്പിച്ചത്.

ഇന്ന് നടന്ന മത്സരം 106-93 എന്ന സ്കോറിനാണ് ലൈകേഴ്സ് വിജയിച്ചത്. ഇതോടെ ഏഴ് സീരീസ് ഫൈനൽ 4-2ന് ലൈകേഴ്സ് സ്വന്തമാക്കി. ലൈകേഴ്സിന്റെ 17ആം എൻ ബി എ കിരീടമാണിത്. ബോസ്റ്റൻ കെൽറ്റിക്സിനിപ്പം ഏറ്റവും കൂടുതൽ എൻ ബി എ കിരീടം ഉള്ള ടീമായി ഇതോടെ ലൈകേഴ്സ് മാറി. ഫൈനലിൽ ലെബ്രോൺ ജെയിംസ് തന്നെയാണ് എം വി പി ആയി മാറിയത്. 28 പോയിന്റ് ആൺ. ലെബ്രോൺ ജെയിംസ് ഇന്ന് നേടിയത്.

മൂന്ന് വ്യത്യസ്ത ടീമുകൾക്ക് ഒപ്പം എൻ ബി എ കിരീടം നേടുന്ന ആദ്യ താരമായി ഇതോടെ ലെബ്രോൺ ജെയിംസ് മാറി. 2012, 2013 സീസണുകളിൽ ഹീറ്റ്സിന് ഒപ്പവും 2016ൽ ക്ലെവലാൻഡിനൊപ്പവും ജെയിംസ് കിരീടം നേടിയിരുന്നു‌

കറുത്ത വർഗ്ഗക്കാരനെ കൊന്നു വീണ്ടും അമേരിക്കൻ പോലീസ് ക്രൂരത, എൻ.ബി.എ പ്ലേ ഓഫ് കളിക്കാൻ വിസമ്മതിച്ചു ടീമുകൾ

പോലീസ് അധികൃതരാൽ വംശീയ വെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ മരണം ഉയർത്തിയ ‘ബ്ളാക്ക് ലൈഫ്സ് മാറ്റർ’ പ്രതിഷേധ കൊടുങ്കാറ്റിന് ശേഷവും അമേരിക്കയിൽ വീണ്ടും പോലീസ് ക്രൂരത. മുമ്പ് കായിക രംഗത്ത് വലിയ പ്രതിഷേധം ജോർജ് ഫ്ലോയിഡിന്റെ മരണത്തിനു ശേഷം ഉണ്ടായെങ്കിൽ ഇത്തവണ തങ്ങളുടെ പ്രതിഷേധം കൂടുതൽ ശക്തമാക്കുക ആണ് കായിക രംഗം. ഈ കഴിഞ്ഞ വാരാന്ത്യത്തിൽ ആണ് അമേരിക്കൻ സംസ്ഥാനമായ വിസ്കോസിനിൽ പോലീസിന്റെ വെടിയേറ്റ് ജേക്കബ് ബ്ലേക്ക് എന്ന കറുത്ത വർഗ്ഗക്കാരൻ മരിക്കുന്നത്. 7 തവണയാണ് പോലീസ് ബ്ലേക്കിന്‌ നേരെ വെടി ഉതിർത്തത്. എന്നും കരുത്തവർഗ്ഗക്കാർക്ക് എതിരെയുള്ള അമേരിക്കൻ പോലീസ് ക്രൂരത അമേരിക്കയിൽ വലിയ വിവാദ വിഷയമാണ്. ഇതിനെ തുടർന്നാണ് ബ്ലേക്കിന്‌ പിന്തുണയുമായി എൻ.ബി.എ പ്ലേ ഓഫ് കളിക്കില്ലെന്ന ചരിത്രപരമായ തീരുമാനം വിസ്കോസിനിൽ നിന്നുള്ള ടീമായ മിൽവുകീ ബക്‌സ് എടുക്കുന്നത്.

തങ്ങളുടെ സ്റ്റേഡിയത്തിൽ നിന്നു അധികം അകലെയല്ലാതെ താമസിക്കുന്ന ബ്ലേക്കിന്റെ കൊലപാതകത്തെ തുടർന്ന് പ്ലേ ഓഫ് കളിക്കില്ല എന്ന ഉറച്ച തീരുമാനം ബക്‌സ് ടീം എടുക്കുക ആയിരുന്നു. എൻ.ബി.എ പ്ലേ ഓഫിൽ ഓർലാണ്ടോ മാജിക്കിന്‌ എതിരായ അഞ്ചാം മത്സരം ബക്സ് കളിക്കില്ല എന്നു തീരുമാനിച്ചതോടെ അവർക്ക് പിന്തുണ നൽകിയ മാജിക് ലോക്കർ റൂമിൽ നിന്ന് കളത്തിലേക്ക് വരാൻ വിസമ്മതിച്ചു. നിലവിൽ സീരീസിൽ ഒന്നിനെതിരെ മൂന്ന് മത്സരങ്ങൾ പിന്നിൽ നിൽക്കുക ആണെങ്കിലും ബക്സ് മത്സരം തോറ്റതായി അംഗീകരിക്കാൻ ഓർലാണ്ടോ മാജിക് തയ്യാറായില്ല. ഇതേ പോലീസിനാൽ 2018 ൽ തങ്ങളുടെ താരം സ്റ്റെർലിങ് ബ്രോൺ വംശീയ അധിക്ഷേപത്തിനു വിധേയമായ ചരിത്രമുള്ള ബക്സ് തങ്ങളുടെ ശക്തമായ നിലപാട് കൊണ്ട് വലിയ ശബ്ദമാണ് ഉയർത്തിയത്.

തുടർന്ന് ഹൂസ്റ്റൺ റോക്കറ്റ്‌സ്, ഒകലഹോമ സിറ്റി ടീമുകൾ തങ്ങളുടെ മത്സരം കളിക്കില്ലെന്ന തീരുമാനം എടുത്തു. സമാനമായ തീരുമാനം തന്നെ എടുത്ത ലോസ് ആഞ്ചൽസ് ലേക്കേഴ്‌സ്, പോർട്ട്ലാന്റ് ട്രൈൽ ബ്ലെസേഴ്‌സ് ടീമുകളും പോലീസ് അതിക്രമത്തിന് എതിരെ ശക്തമായി രംഗത്ത് വന്നു. ഇതോടെ ഈ മത്സരങ്ങൾ പിന്നീട്‌ നടത്തും എന്നു എൻ.ബി.എ അധികൃതർ പ്രഖ്യാപിച്ചു. എന്നാൽ പിന്നീട് പ്രഖ്യാപിച്ച ദിവസം കളിക്കാൻ ടീമുകൾ തയ്യാറാവുമോ എന്നു ഇപ്പോൾ വ്യക്തമല്ല. തങ്ങളുടെ ബേസ് ബോൾ മത്സരം കളിക്കില്ല എന്നു മിൽവുകീ ഭ്രൂവെയ്‌സും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നും രാഷ്ട്രീയപരമായി വലിയ തീരുമാനങ്ങൾ എടുത്ത പാരമ്പര്യം ആണ് എൻ.ബി.എ താരങ്ങൾക്ക് ഉള്ളത്. ജോർജ് ഫ്ലോയിഡ് വിഷയത്തിൽ അടക്കം ലൈബ്രോൺ ജെയിംസ് അടക്കം വലിയ താരങ്ങൾ എല്ലാം വലിയ പ്രതിഷേധം ആണ് ഉയർത്തിയത്. എന്നാൽ ഈ പ്രതിഷേധങ്ങൾ ഫലം കാണുന്നില്ല എന്ന തിരിച്ചറിവ് ആണ് മത്സരങ്ങൾ കളിക്കാൻ തയ്യാറാവാത്ത വിധം കടുത്ത തീരുമാനങ്ങൾ എടുക്കാൻ താരങ്ങളെ പ്രേരിപ്പിക്കുന്നത്. പോലീസിന്റെ അടക്കം വംശീയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മത്സരങ്ങൾ കളിക്കാതെ അനിശ്ചിതകാല സമരത്തിലേക്ക് പോവാനുള്ള തീരുമാനം കളിക്കാരുടെ സംഘടന വോട്ടെടുപ്പിലൂടെ എടുത്തേക്കും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. എന്തായാലും വംശീയതക്ക് എതിരെ സന്ധിയില്ലാ പോരാട്ടത്തിലേക്ക് തന്നെയാണ് അമേരിക്കൻ കായികതാരങ്ങൾ ഇറങ്ങുന്നത് എന്നതാണ് വസ്തുത.

ജോർദാൻ ചരിത്രത്തിലെ ഏറ്റവും മഹാനായ ബാസ്‌ക്കറ്റ് ബോൾ താരമാവും പക്ഷെ ലിബ്രോൻ ആണ് ചരിത്രത്തിലെ ഏറ്റവും മികച്ച കായികതാരം

ജോർജ് ഫ്ലോയിഡിന്റെ മരണം ഉണ്ടാക്കിയ വംശീയതക്ക് എതിരായ പോരാട്ടത്തിലെ ലിബ്രോൻ ജെയിംസിന്റെ നിലപാടുകളെ അഭിനന്ദിച്ചു ജോർജ് ഫ്ലോയിഡിന്റെ സുഹൃത്ത് കൂടിയായ മുൻ എൻ.ബി.എ ജേതാവ് സ്റ്റീഫൻ ജാക്സൻ. സമാനമായ രൂപമായതിനാൽ തന്റെ ഇരട്ടസഹോദരൻ എന്നു ജോർജ് ഫ്ലോയിഡിനെ വിളിച്ചിരുന്ന സ്റ്റീഫൻ ജാക്സൻ, അതിശക്തമായ രീതിയിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഏതാണ്ട് ഇത്രയും സമാനമായ രീതിയിൽ തന്നെയാണ് ഇതിനെതിരെ ലേക്കേഴ്‌സ് താരം ആയ ലിബ്രോൻ ജെയിംസ് പ്രതികരിച്ചത്. തുടക്കം മുതൽ തന്നെ വംശീയതക്ക് എതിരായി നീതിക്ക് ആയി ശബ്ദമുയർത്തിയ ലിബ്രോൻ മറ്റുള്ളവർക്ക് പ്രചോദനവും ആയിരുന്നു.

പോലീസ് ക്രൂരതക്കും വംശീയതക്കും ഇരയായ ജോർജ് ഫ്ലോയിഡിനു നീതിക്ക് ആയി അമേരിക്കയിൽ നിരവധി കായിക താരങ്ങൾ ആണ് രംഗത്ത് വന്നത്. എന്നാൽ എന്നും നീതിക്കും, വംശീയതക്ക് എതിരായ യുദ്ധത്തിലും, തുല്യതക്കും ആയി ആദ്യം മുന്നിട്ടിറങ്ങുന്ന താരങ്ങളിൽ ഒരാൾ ആണ് ലിബ്രോൻ ജെയിംസ്. ഈ ഒരു കാരണം തന്നെയാണ് ലിബ്രോനെ മഹാനായ താരം എന്നു സ്റ്റീഫൻ ജാക്സൻ വിളിക്കാൻ കാരണം. ഈ പോരാട്ടം ബാസ്‌ക്കറ്റ് ബോളിനെക്കാളും വലുത് ആണെന്ന് പറഞ്ഞ ജാക്സൻ പലപ്പോഴും ഇത് പോലുള്ള ഏതൊരു പ്രതിഷേധത്തിലും ആദ്യം പിന്തുണയും ആയി എത്തുന്ന ലിബ്രോന്റെ മേന്മയും എടുത്ത് പറഞ്ഞു. സുഹൃത്തിനും ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിനും നീതിക്കായുള്ള പോരാട്ടം തുടരും എന്നു കൂടി ജാക്സൻ വ്യക്തമാക്കി.

Exit mobile version