കിംഗ് ലെബ്രോൺ ജെയിംസ്!! എൻ ബിഎയിലെ എക്കാലത്തെയും മികച്ച സ്കോറർ

Newsroom

Picsart 23 02 08 10 57 38 443

പ്രോ ബാസ്‌ക്കറ്റ്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌കോററായി ലെബ്രോൺ ജെയിംസ് മാറി. ഇന്ന് കരിയറിലെ 38,388-ാമത്തെ പോയിന്റോടെ ഇതിഹാസം കരീം അബ്ദുൾ-ജബ്ബാറിനെ മറികടന്ന് ജെയിംസ് NBA-യുടെ എക്കാലത്തെയും മികച്ച സ്‌കോററായി മാറി. ലോസ് ഏഞ്ചൽസ് ലേക്കേഴ്‌സ് ഫോർവേഡ് സ്വന്തം മുന്നിൽ ആണ് ഈ ചരിത്രം കുറിച്ചത്. ലേക്കർ ഇതിഹാസം അബ്ദുൾ-ജബ്ബാറും കോർട്ട്‌സൈഡിൽ സാക്ഷിയായി ഉണ്ടായിരിന്നു. ഇന്ന് റെക്കോഡ് തകർക്കാൻ 36 പോയിന്റ് വേണ്ടിയിരുന്ന ജെയിംസ് ഒക്‌ലഹോമ സിറ്റി തണ്ടറിനെതിരെ മൂന്നാം ക്വാർട്ടറിൽ 11 സെക്കൻഡ് ശേഷിക്കെ ആണ് ഈ ചരിത്ര നിമിഷത്തിൽ എത്തിയത്.

ലെബ്രോൺ ജെയിംസ് 23 02 08 10 57 56 797

1984 ഏപ്രിലിൽ വിൽറ്റ് ചേംബർലെയ്‌നെ മറികടന്ന് പ്രൊ ബാസ്ക്കറ്റ്ബോളിലെ ഏറ്റവും മികച്ച സ്കോറർ ആയ ശേഷ അബ്ദുൾ-ജബ്ബാർ 39 വർഷത്തോളമാണ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. 1,410-ാമത്തെ കരിയർ ഗെയിമിലാണ് ജെയിംസിന്റെ റെക്കോർഡ് സൃഷ്ടിച്ച പോയിന്റ് വന്നത്. ഇനിയും കുറച്ച് സീസണുകൾ കൂടെ തുടരും എന്ന് പ്രഖ്യാപിച്ച ജെയിംസ് 40,000 പോയിന്റ് നേടുന്ന ആദ്യത്തെ NBA കളിക്കാരനായി അടുത്ത സീസണോടെ മാറും. എൻ ബി എയിൽ കളിച്ച മൂന്ന് ഫ്രാഞ്ചൈസികളായ ലേക്കേഴ്‌സ്, ക്ലീവ്‌ലാൻഡ് കവലിയേഴ്‌സ്, മിയാമി ഹീറ്റ് എന്നിവർക്ക് ഒപ്പം കിരീടം ഉയർത്തിയിട്ടുള്ള താരം കൂടിയാണ് ലെബ്രോൺ.