വിജയത്തോടെ തുടങ്ങി ട്രീസ – ഗായത്രി സഖ്യം, സൈനയ്ക്ക് പരാജയം

Sports Correspondent

Treesagayatri
Download the Fanport app now!
Appstore Badge
Google Play Badge 1

മലേഷ്യ ഓപ്പൺ വനിത ഡബിള്‍സിൽ വിജയം കുറിച്ച് ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് കൂട്ടുകെട്ട്. ഇന്ന് നടന്ന മത്സരത്തിൽ ലോക റാങ്കിംഗിൽ 14ാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരങ്ങള്‍ ഹോങ്കോംഗിന്റെ ലോക റാങ്കിംഗിലെ 28ാം നമ്പര്‍ താരങ്ങളെയാണ് 21-19, 21-14 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.

മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ സൈന നെഹ്‍വാൽ ആദ്യ റൗണ്ടിൽ പരാജയപ്പെടുകയായിരുന്നു. 12-21, 21-17, 12-21 എന്ന സ്കോറിനാണ് സൈനയുടെ പരാജയം. സൈന നിലവിൽ ലോക റാങ്കിംഗിൽ 30ാം സ്ഥാനത്താണ്. തുടര്‍‍ച്ചയായ അഞ്ചാം ടൂര്‍ണ്ണമെന്റിലാണ് സൈന ആദ്യ റൗണ്ടിൽ പുറത്താകുന്നത്.

ആകര്‍ഷി കശ്യപും ആദ്യ റൗണ്ടിൽ പുറത്തായി. പുരുഷ ഡബിള്‍സിൽ കൃഷ്ണ പ്രസാദ് – വിഷ്ണുവര്‍ദ്ധന്‍ കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പുറത്തായി.