ടൊയോട്ട തായ്ലാന്ഡ് ഓപ്പണിന്റെ മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സാത്വിക്സായിരാജ് കൂട്ടുകെട്ട്. ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ ജര്‍മ്മനിയുടെ ടീമിനെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. 56 മിനുട്ട് നീണ്ട മത്സരം 22-20, 14-21, 21-16 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം വിജയിച്ചത്.
അതേ സമയം ഇന്ത്യയുടെ മറ്റൊരു കൂട്ടുകെട്ടായ സുമീത് റെഡ്ഡി – സിക്കി റെഡ്ഡി കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ ഇന്നലെ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. 14-21, 21-18, 13-21 എന്നിങ്ങനെയായിരുന്നു സ്കോര്‍.