ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡറ്റിനെതിരെ ആദ്യ ഗെയിം നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമുകളിലും തോല്‍വിയേറ്റ് വാങ്ങി നേടി തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് പുറത്തായി പിവി സിന്ധു. ആദ്യ ഗെയിമില്‍ മിയയെ പരാജയപ്പെടുത്തിയത്. 21-16ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമിലും തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും മിയ മികച്ച തിരിച്ചുവരവ് നടത്തി 26-24ന് ഗെയിം വിജയിച്ചു. സിന്ധുവിനെ നിഷ്പ്രഭമാക്കി മിയ മൂന്നാം ഗെയിമും നേടുകയായിരുന്നു. സ്കോര്‍: 21-16, 24-26, 13-21
മറ്റൊരു മത്സരത്തില്‍ പുരുഷ താരം സായി പ്രണീത് നേരിട്ടുള്ള ഗെയിമില്‍ ലോക 15ാം നമ്പര്‍ താരത്തോട് പരാജയമേറ്റു വാങ്ങി. 16-21, 10-21 എന്ന സ്കോറിന് കാന്റാഫോന്‍ വാംഗ്ചാരോയെനിനോടാണ് പ്രണീത് പരാജയപ്പെട്ടത്.
തായ്‍ലാന്‍ഡ് ഓപ്പണിലെ മിക്സഡ് ഡബിള്‍സ് ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യയുടെ ആറാം സീഡുകളായ ഹഫീസ് – ഗ്ലോറിയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് അശ്വിനി പൊന്നപ്പ – സാത്വിക് സായിരാജ് കൂട്ടുകെട്ട് വിജയം നേടിയത്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലായിരുന്നു ഈ കൂട്ടുകെട്ടിന്റെ വിജയം.
ആദ്യ ഗെയിലം 21-11ന് അനായാസം വിജയിച്ച ഇന്ത്യന്‍ കൂട്ടുകെട്ട് രണ്ടാം ഗെയിമില്‍ പൊരുതിയാണ് കീഴടങ്ങിയത്. മൂന്നാം ഗെയിമില്‍ ആധിപത്യം തുടര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ മത്സരം സ്വന്തമാക്കി.
സ്കോര്‍ : 21-11, 27-29, 21-16