മലേഷ്യയ്ക്ക് പുറമേ ഇന്തോനേഷ്യയും കീഴടക്കി തായി സു യിംഗ്

- Advertisement -

മലേഷ്യ ഓപ്പണ്‍ കിരീടത്തിനു പിന്നാലെ ഇന്തോനേഷ്യ ഓപ്പണ്‍ കിരീടവും സ്വന്തമാക്കി തായി സു യിംഗ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ 24 വയസ്സുകാരി താരം ചൈനയുടെ ചെന്‍ യൂഫെയെയാണ് പരാജയപ്പെടുത്തിയത്. മലേഷ്യ ഓപ്പണില്‍ ചൈനീസ് താരം ഹീ ബിംഗ്ജിയാവോയെയാണ് പരാജയപ്പെടുത്തിയത്. ഈ വര്‍ഷം താരം നേടുന്ന നാലാം കിരീടമാണിത്. മലേഷ്യ മാസ്റ്റേഴ്സില്‍ രണ്ടാം സ്ഥാനക്കാരിയായി അവസാനിച്ച സു യിംഗ് ഇന്തോനേഷ്യ മാസ്റ്റേഴ്സില്‍ പിവി സിന്ധുവിനെയും ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയെയും പരാജയപ്പെടുത്തിയാണ് കിരീടം ഉറപ്പാക്കിയത്.

ഇന്ന് നടന്ന ഫൈനലില്‍ ചൈനീസ് താരം ചെന്‍ യൂഫെയെ 21-23, 21-15, 21-9 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം അവസാനം വരെ പൊരുതിയ ശേഷം കൈവിട്ടുവെങ്കിലും പിന്നീട് ശക്തമായ സാന്നിധ്യമാണ് 53 മിനുട്ട് നീണ്ട മത്സരത്തില്‍ തായ്‍വാന്‍ താരം പുറത്തെടുത്തത്.

2018 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇതേ എതിരാളിയ്ക്കെതിരെയാണ് ഫൈനലില്‍ തായി സു യിംഗ് വിജയം നേടിയത്. 2017ലും താരം തന്നെയായിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്സ് ജേതാവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement