ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം കിഡംബി ശ്രീകാന്ത് തന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്ന പ്രകടനവുമായി ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ജപ്പാന്റെ ലോക 24-ാം നമ്പർ താരം കോക്കി വതനാബെയെ പരാജയപ്പെടുത്തിയാണ് മുപ്പത്തിരണ്ടുകാരനായ ശ്രീകാന്ത് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോർ: 21-15, 21-23, 24-22.









