അജയ് ജയറാമിനു പിന്നാലെ സൗരഭ് വര്‍മ്മയ്ക്കും ജയം

അജയ് ജയറാമിന്റെ ഒന്നാം റൗണ്ട് വിജയത്തിനു പിന്നാലെ മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം നേടി സൗരഭ് വര്‍മ്മ. തായ്‍വാന്‍ താരത്തിനോട് ആദ്യ ഗെയിം കൈവിട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ചൈനീസ് തായ്‍പേയ് ഓപ്പണില്‍ സൗരഭ് വര്‍മ്മ വിജയം നേടിയത്. 18-21 നു ആദ്യ ഗെയിമില്‍ സൗരഭ് പിന്നില്‍ പോയിരുന്നുവെങ്കില്‍ 52 മിനുട്ട് നീണ്ട മത്സരത്തില്‍ ജയം ഇന്ത്യന്‍ താരത്തിനൊപ്പം നിന്നു. ജയത്തോടെ സൗരഭ് ടൂര്‍ണ്ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

സ്കോര്‍: 18-21, 21-16, 21-13.

Previous articleആഷിഖ് കുരുണിയൻ ടീമിൽ, ഡൽഹി- പൂനെ പോരാട്ടത്തിന്റെ ലൈനപ്പറിയാം
Next articleസ്വന്തം ഗ്രൗണ്ടിൽ എത്താൻ വൈകി, യൂണൈറ്റഡിനെതിരെ യുവേഫ നടപടി എടുത്തേക്കും