പി വി സിന്ധു ലോക ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിൽ

Pvsindhu

ലോക പത്താം റാങ്കുകാരി പോൺപാവി ചോച്ചുവോങ്ങിനെ പരാജയപ്പെടുത്തി കൊണ്ട് ലോക ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിലേക്ക് കടന്നു. 21-14, 21-18 എന്ന സ്‌കോറിന് ആണ് പി, .വി സിന്ധു വിജയിച്ചത്. സിന്ധുവിന്റെ അവസാന 2 മത്സരങ്ങളിൽ തായ്‌ലൻഡ് താരത്തിനെതിരെ വിജയിക്കാൻ സിന്ധുവിനായിരുന്നില്ല. സ്ലൊവാക്യയുടെ മാർടിന റെപിസ്കയെ തോൽപ്പിച്ചായിരുന്നു സിന്ധു പ്രീക്വാർട്ടറിൽ എത്തിയത്. നിലവിലെ ചാമ്പ്യനായ സിന്ധുവിന് ലോക ചാമ്പ്യൻഷിപ്പിലെ തുടർച്ചയായ ഏഴാം ക്വാർട്ടർ ഫൈനലാണിത്. നാളെ ക്വാർട്ടറിൽ തായ്സുയിങിനെ ആകും സിന്ധു നേരിടുക.

Previous articleവിക്കറ്റ് നേടാനാകാതെ ഇംഗ്ലണ്ട്, അര്‍ദ്ധ ശതകങ്ങള്‍ തികച്ച് വാര്‍ണറും ലാബൂഷാനെയും
Next articleയൂറോ കോപ്പ ചാമ്പ്യന്മാരുടെ പോരാട്ടം ലണ്ടണിൽ വെച്ച്