സെമിയില്‍ സിന്ധുവിന് കാലിടറി

Sports Correspondent

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ഫൈനലിലെത്തുവാനുള്ള സിന്ധുവിന്റെ ശ്രമങ്ങള്‍ക്ക് തടയിട്ട് പോര്‍ണ്‍പാവീ ചോചുവോംഗ്. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ സിന്ധുവിനെതിരെ നേരിട്ടുള്ള ഗെയിമിലാണ് തായ്‍ലാന്‍ഡ് താരത്തിന്റെ വിജയം. ജപ്പാന്‍ താരം അകാനെ യമാഗൂച്ചിയെ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെടുത്തിയെത്തിയ സിന്ധുവിന് എന്നാല്‍ സെമിയില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.

45 മിനുട്ടില്‍ 17-21, 9-21 എന്ന സ്കോറിനാണ് സിന്ധുവിന്റെ പരാജയം.