സിന്ധു ക്വാര്‍ട്ടറില്‍, പിറന്നാള്‍ ദിനത്തില്‍ പരാജയപ്പെടുത്തിയത് ജപ്പാന്‍ താരത്തെ

ഇന്തോനേഷ്യ ഓപ്പണില്‍ പിവി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു. 21-17, 21-14 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമിലാണ് സിന്ധുവിന്റെ വിജയം. ഇന്ന് സിന്ധുവിന്റെ ജന്മദിനത്തിന്റെ അന്ന് ജപ്പാന്‍ താരമായ അയ ഒഹോരിയ്ക്കെതിരെയാണ് പ്രീക്വാര്‍ട്ടര്‍ ജയം ഇന്ത്യന്‍ താരം ഉറപ്പാക്കിയത്. ലോക റാങ്കിംഗില്‍ 17ാം സ്ഥാനത്താണ് അയ ഒഹോരി.

നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഹീ ബിംഗ്ജിയാവോയാവും സിന്ധുവിന്റെ എതിരാളി. ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള ചൈനീസ് താരം ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ മത്സരം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 36 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial