സാര്‍ലോര്‍ലക്സ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ശുഭാങ്കര്‍ ഡേ

ജര്‍മ്മനിയിലെ സാര്‍ലോര്‍ലക്സ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശുഭാങ്കര്‍ ഡേ. ഇന്ന് നടന്ന സെമി പോരാട്ടത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ചൈനയുടെ പെംഗബോ റെന്നിനോടാണ് ശുഭാങ്കര്‍ വിജയം നേടിയത്. നേരത്തെ ലിന്‍ ഡാനിനെ അട്ടിമറിച്ചെത്തിയാണ് ശുഭാങ്കര്‍ ടൂര്‍ണ്ണമെന്റില്‍ മുന്നേറിയത്.

68 മിനുട്ട് നീണ്ട പോരാട്ടത്തില്‍ മൂന്നാം ഗെയിമില്‍ ഒപ്പത്തിനൊപ്പം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. സ്കോര്‍: 21-18, 11-21, 24-22.