ത്രില്ലര്‍ വിജയം, സമീര്‍ വര്‍മ്മയ്ക്ക് ആദ്യ റൗണ്ട് കടന്നു

Sports Correspondent

ഇന്തോനേഷ്യ ഓപ്പണില്‍ റാസ്‍മസ് ഗെംകേയെ 21-9, 12-21, 22-20 എന്ന സ്കോറിനു പരാജയപ്പെടുത്തി സമീര്‍ വര്‍മ്മ രണ്ടാം റൗണ്ടില്‍ കടന്നു. തീപ്പാറുന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. ആദ്യ രണ്ട് ഗെയിമുകള്‍ ഇരു താരങ്ങളും അനായാസമായ രീതിയില്‍ എതിരാളികളെ മറികടന്നുവെങ്കിലും പിന്നീട് മൂന്നാം ഗെയിമില്‍ അവസാന നിമിഷം വരെ ഇരു താരങ്ങളും പൊരുതുന്നതാണ് കണ്ടത്.

22-20 എന്ന സ്കോറിനു മൂന്നാം ഗെയിമും സ്വന്തമാക്കി സമീര്‍ വര്‍മ്മ ഡെന്മാര്‍ക്ക് താരത്തെ പിന്തള്ളുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial