വോൾവ്സിൽ തുടരാൻ തീരുമാനിച്ച് പോർച്ചുഗീസ് യുവതാരം

പോർച്ചുഗലിന്റെ യുവ മിഡ്ഫീൽഡർ റൂബൻ നവസുമായി ദീർഘകാല കരാർ ഒപ്പിട്ട് വോൾവ്സ്. അഞ്ചു വർഷത്തേക്കാണ് വോൾവ്സുമായി നവാസ് കരാർ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ റൂബന്റെ പ്രകടനമായിരുന്നു വോൾവ്സിനെ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാർ ആക്കിയതും പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ വാങ്ങി കൊടുത്തതും. 21കാരനായ റൂബൻ പോർച്ചുഗൽ ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കാഞ്ഞത് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു.

കഴിഞ്ഞ സീസണിൽ വോൾവ്സിനായി 42 മത്സരങ്ങൾ കളിച്ച റൂബൻ ആറു ഗോളുകളും വോൾവ്സിനായി നേടിയിരുന്നു. ഇതിൽ ഡെർബി കൗണ്ടിക്കെതിരെ നേടിയ വണ്ടർ ഗോളുമുണ്ട്. റൂബനെ വലിയ ക്ലബുകൾ സ്വന്തമാക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതിനൊക്കെ ഈ കരാറോടെ അവസാനമായിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial