മലഷ്യ ഓപ്പൺ 2022ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് എച്ച്എസ് പ്രണോയിയും പിവി സിന്ധുവും. അതേ സമയം പാരുപ്പള്ളി കശ്യപിന് രണ്ടാം റൗണ്ടിൽ പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. പ്രണോയ് 21-15, 21-7 എന്ന സ്കോറിന് തായ്വാന്റെ ടിയന് ചെന്‍ ചൗവിനെ പരാജയപ്പെടുത്തുകയായിരുന്നു. സിന്ധു തായ്ലാന്ഡിന്റെ ഫിറ്റായപോൺ ചൈവാനിനോട് ആദ്യ ഗെയിമിൽ പിന്നിൽ പോയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി വിജയം രചിക്കുകയായിരുന്നു. സ്കോര്‍ 19-21, 21-9, 21-14.
പാരുപ്പള്ളി കശ്യപ് തായ്ലാന്ഡിന്റെ കുന്‍ലാവട് വിടിഡ്സാര്നിനോട് നേരിട്ടുള്ള ഗെയിമിലാണ് പരാജയം ഏറ്റു വാങ്ങിയത്. 19-21, 10-21 എന്ന സ്കോറിനാണ് താരം പരാജയപ്പെട്ടത്.