ഹിയർ വീ ഗോ !‍‍!, റിച്ചാർലിസനെ സ്വന്തമാക്കി സ്പർസ്

ബ്രസീലിയൻ മുന്നേറ്റ താരം റിച്ചാർലിസനെ സ്വന്തമാക്കി ടോട്ടനം. എവർട്ടനിൽ നിന്നും 50 മില്ല്യൻ+ ആഡ് ഓൺസ് നൽകിയാണ് സ്പർസ് റിച്ചാർലിസനിനെ സ്വന്തമാക്കുന്നതെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ടോട്ടൽ ഫീ 60മില്ല്യണോളം ആകുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. 2018 മുതൽ എവർട്ടനിൽ ഉള്ള റിച്ചാർലിസന് ഇനി കോണ്ടെക്ക് കീഴിൽ യൂറോപ്യൻ ഫുട്ബോൾ കളിക്കും. വാട്ട്ഫോർഡിൽ നിന്നും 51മില്ല്യൺ യൂറോയ്ക്കാണ് ബ്രസീലിയൻ താരം എവർട്ടനിൽ എത്തുന്നത്.

152 മത്സരങ്ങളിൽ 53ഗോളുകൾ എവർട്ടനിനായി റിച്ചാർലിസൻ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 10 ഗോളുകളടിച്ച് എവർട്ടനിനെ പ്രീമിയർ ലീഗിൽ തുടരാനും റിച്ചാർലിസൻ സഹായിച്ചു. പെരിസിച്ച്,ഫ്രേസർ ഫോർസ്റ്റർ, ബിസൗമ എന്നിവർക്ക് ശേഷം ടീം ശക്തിപ്പെടുത്താൻ കോന്റെക്ക് വീണ്ടുമൊരു മികച്ച താരത്തെ കൂടി ലഭിച്ചിരിക്കുകയാണ്. കെയ്ൻ, സോൺ, കുലുസെവ്സ്കി എന്നിവരുടെ കൂടെ റിച്ചാർലിസനെ കൂടി ചേരുമ്പോൾ ടോട്ടനം മുന്നേറ്റനിരയെ പിടിച്ചു കെട്ടാൻ എതിർടീമുകൾ വിയർപ്പൊഴുക്കേണ്ടി വരും.