ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് പിവി സിന്ധു. ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിൽ സിന്ധു ഇന്ത്യയുടെ തന്നെ ഇറ ശര്‍മ്മയെ നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയപ്പെടുത്തിയത്. 21-10, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.
അതേ സമയം ലോക റാങ്കിംഗിൽ 71ാം നമ്പര്‍ താരം യാലേ ഹോയൗക്സിനെ കീഴടക്കി ഇന്ത്യയുടെ അഷ്മിത ചാലിഹ ക്വാര്‍ട്ടറിൽ കടന്നു. 21-17, 21-14 എന്നായിരുന്നു സ്കോര്‍. അഷ്മിത ആണ് ക്വാര്‍ട്ടറിൽ സിന്ധുവിന്റെ എതിരാളി.