ബാങ്കോക്ക് ചലഞ്ചറിൽ സുമിത് നാഗലിന് തകർപ്പൻ തുടക്കം

Newsroom

Resizedimage 2026 01 12 13 18 27 1


എടിപി ബാംഗ്‌കോക്ക് ചലഞ്ചർ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം സുമിത് നാഗൽ വിജയ തുടക്കം കുറിച്ചു. 2026 ജനുവരി 12-ന് നടന്ന പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ തായ്‌ലൻഡ് താരം വിഷ്യ ട്രോങ്‌ചാറോൻചെയ്‌കുളിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നാഗൽ പരാജയപ്പെടുത്തിയത്. 6-1, 6-3 എന്ന സ്കോറിനായിരുന്നു നാഗലിന്റെ ആധികാരിക വിജയം.

1000410177

ലോക റാങ്കിംഗിൽ 279-ാം സ്ഥാനത്തുള്ള നാഗൽ, വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ 786-ാം റാങ്കുകാരനായ തായ് താരത്തിന് ഒരു അവസരവും നൽകാതെ 64 മിനിറ്റിനുള്ളിൽ മത്സരം അവസാനിപ്പിച്ചു. കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും 2013-ൽ ഏഷ്യൻ ജൂനിയർ ഡബിൾസ് കിരീടം ഒരുമിച്ച് നേടിയ ചരിത്രവുമുണ്ട്. ആ പഴയ പങ്കാളിയെ തോൽപ്പിച്ച് ആണ് നാഗൽ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

അടുത്ത റൗണ്ടിൽ ജപ്പാൻ താരം റിയോ നൊഗുച്ചി അല്ലെങ്കിൽ ഗ്രീസ് താരം സ്റ്റെഫാനോസ് സകെല്ലാരിഡിസ് എന്നിവരിൽ ഒരാളാകും നാഗലിന്റെ എതിരാളി.