ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു, മുഗ്ധ അഗ്രേ പുറത്ത്

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ വനിത സിംഗിള്‍സ് താരം മുഗ്ധ അഗ്രേ. ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷയായ മുഗ്ധ ലോക ഒന്നാം 16ാം നമ്പര്‍ താരവും ടൂര്‍ണ്ണമെന്റിന്റെ ടോപ് സ്കോററുമായി ചൈനയുടെ യൂ ഹാനിനോടാണ് പരാജയം ഏറ്റുവാങ്ങിയത്.

ആദ്യ ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരത്തിനു വെറും നാല് പോയിന്റാണ് നേടാനായത്. 12-21, 4-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം.

Previous articleആ രണ്ട് പോയിന്റുകള്‍ വിട്ട് നല്‍കി പാക്കിസ്ഥാനെ സഹായിക്കുന്നതിനോട് യോജിപ്പില്ല
Next articleസോഗോയുടെ ഹാട്രിക്ക് കൊപ്പലാശാനെ വീഴ്ത്തി, പ്ലേ ഓഫിൽ കയറി മുംബൈ