സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ ജൈത്രയാത്ര തുടരുമ്പോളും ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പുരുഷ-വനിത-മിക്സഡ് ഡബിള്‍സ് മത്സരങ്ങളിലായി ഒരു ഇന്ത്യന്‍ ജോഡി മാത്രമാണ് ഇന്ന് വിജയം നേടിയത്. മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് മാത്രമാണ് വിജയം നേടിയത്. അതേ സമയം സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര, രോഹന്‍ കപൂര്‍-കൂഹു ഗാര്‍ഗ്, സൗരഭ് ശര്‍മ്മ-അനൗഷ്ക പരീഖ് കൂട്ടുകെട്ടും വനിത ഡബിള്‍സില്‍ മേഘന-പൂര്‍വിഷ ജോഡിയും പുരുഷ ഡബിള്‍സില്‍ തരുണ്‍ കോന-സൗരഭ് ശര്‍മ്മ, അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ശ്ലോക് എന്നിവര്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
അശ്വിനി-സാത്വിക്ക് കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം 10-21നു അടിയറവു പറഞ്ഞ ശേഷം അടുത്ത രണ്ട് ഗെയിമുകളും പൊരുതി നേടിയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് മുന്നേറിയത്. സ്കോര്‍ : 10-21, 21-17, 21-18. ജര്‍മ്മന്‍ താരങ്ങളെയാണ് ഇന്ത്യന്‍ ഡോഡി മറികടന്നത്.
–
, സിക്കി റെഡ്ഢി-പ്രണവ് ചോപ്ര കൂട്ടുകെട്ട് ഇന്തോനേഷ്യന്‍ താരങ്ങളോട് 16-21, 4-21 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്. ബ്രിട്ടീഷ് ജോഡിയോടാണ് രോഹന്‍-കൂഹു സഖ്യത്തിന്റെ തോല്‍വി. സ്കോര്‍ 12-21, 12-21.
മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 20-22, 21-18, 17-21 എന്ന സ്കോറിനു 51 മിനുട്ട് പോരാട്ടത്തിലാണ് തരുണ്‍-സൗരഭ് കൂട്ടുകെട്ട് ഹോങ്കോംഗ് താരങ്ങളോട് അടിയറവു പറഞ്ഞത്. മറ്റൊരു പുരുഷ ഡബിള്‍സ് ജോഡി അര്‍ജ്ജുന്‍-രാമചന്ദ്രന്‍ കൂട്ടുകെട്ട് 14-21, 25-21 എന്ന സ്കോറിനു മലേഷ്യന്‍ താരങ്ങളോട് പരാജയപ്പെട്ടു.
വനിത ഡബിള്‍സില്‍ മേഘന ജക്കുംപുഡി-പൂര്‍വിഷ റാം കൂട്ടുകെട്ട് 15-21, 21-19, 18-21 എന്ന സ്കോറിനു ഒരു മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം നെതര്‍ലാണ്ട്സ താരങ്ങളോട് കീഴടങ്ങി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial