സ്വീഡിഷ് താരം ഫെലിക്സ് ബുറെസ്ട്ഡെടിനെ കീഴടക്കി ഡച്ച് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ലക്ഷ്യ ഫെലിക്സിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കിയാണ് ടൂര്‍ണ്ണമെന്റ് ഫൈനലില്‍ കടന്നത്. 33 മിനുട്ട് നീണ്ട സെമിയില്‍ ഇന്ത്യന്‍ താരം പൂര്‍ണ്ണമായ ആധിപത്യം മത്സരത്തില്‍ നേടിയാണ് വിജയം കരസ്ഥമാക്കിയത്. സ്കോര്‍: 21-12, 21-9. ലോക റാങ്കിംഗില്‍ 75ാം റാങ്കുകാരനായ താരമാണ് ഫെലിക്സ്.