ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് ടൂര്‍ണ്ണമെന്റ് വിജയിച്ച ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന് ബാഡ്മിന്റണില്‍ വലിയ മുന്നേറ്റം. കഴിഞ്ഞാഴ്ചയാണ് ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ സ്വെന്‍ഡെന്‍സെനിനെ ലക്ഷ്യ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി കിരീടം ചൂടിയത്. 12 സ്ഥാനങ്ങളോളം മെച്ചപ്പെടുത്തി ലോക റാങ്കിംഗില്‍ 67ാം സ്ഥാനത്തേക്കാണ് ലക്ഷ്യ സെന്‍ ഉയര്‍ന്നത്.