സെമിയിൽ ലോക രണ്ടാം റാങ്കുകോരാട് കീഴടങ്ങി ഇന്ത്യന്‍ താരങ്ങള്‍ക്ക് മടക്കം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിന്റെ വനിത ഡബിള്‍സ് സെമി ഫൈനലില്‍ ഇന്ത്യയുടെ ട്രീസ ജോളി – ഗായത്രി ഗോപിനാഥ് സഖ്യത്തിന് പരാജയം. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ ചൈനീസ് ജോഡികളോട് നേരിട്ടുള്ള സെറ്റിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടത്.

17-21, 16-21 എന്ന സ്കോറിനാണ് ഈ കൂട്ടുകെട്ട് പിന്നിൽ പോയതെങ്കിലും തലയുയര്‍ത്തിയ പ്രകടനം ആണ് ഈ കൂട്ടുകെട്ട് ഓള്‍ ഇംഗ്ലണ്ട് ഓപ്പണിൽ പുറത്തെടുത്തത്.