മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ മുന്നേറ്റം, രണ്ട് ടീമുകള്‍ രണ്ടാം റൗണ്ടില്‍

2018 ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ മുന്നേറ്റം. ഇന്ത്യന്‍ ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക്സായിരാജ് റാങ്കിറെഡ്ഢി, സൗരഭ് ശര്‍മ്മ-അനൗഷ്ക പരീഖ് കൂട്ടുകെട്ട് തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ജയിച്ച് രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. സൗരഭ്-അനൗഷ്ക കൂട്ടുകെട്ട് നൈജീരിയന്‍ താരങ്ങളെയും അശ്വിനി-സാത്വിക് കൂട്ടുകെട്ട് ഡെന്മാര്‍ക്ക് താരങ്ങളെയുമാണ് പരാജയപ്പെടുത്തിയത്.

21-9, 22-20 എന്ന സ്കോറിനു 36 മിനുട്ട് പോരാട്ടത്തിലാണ് അശ്വിനി-സാത്വിക് ടീം ജയിച്ചത്. 21-13. 21-12 എന്ന സ്കോറിനായിരുന്നു നൈജീരിയിന്‍ താരങ്ങള്‍ക്കെതിരെ സൗരഭ്-അനൗഷ്ക ജോഡിയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസമീര്‍ വര്‍മ്മയ്ക്കും ജയം, രണ്ടാം റൗണ്ടില്‍ എതിരാളി ലിന്‍ ഡാന്‍
Next articleഐ എസ് എൽ പുതിയ സീസൺ, ഗോവയുടെ വിദേശ താരങ്ങൾ ആയി