സെമി ഫൈനലില്‍ തോല്‍വിയേറ്റ് വാങ്ങി സാത്വിക്-ചിരാഗ് കൂട്ടുകെട്ട്, സിന്ധുവിനും സമീര്‍ വര്‍മ്മയ്ക്കും ക്വാര്‍ട്ടറില്‍ പരാജയം

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് സെമിയില്‍ ഇന്ത്യന്‍ കൂട്ടുകെട്ടിന് പരാജയം. ഇന്ത്യയുടെ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് മലേഷ്യന്‍ താരങ്ങളോട് നേരിട്ടുള്ള ഗെയിമില്‍ 18-21,18-21 എന്ന സ്കോറിനാണ് പരാജയമേറ്റു വാങ്ങിയത്.

വനിത സിംഗിള്‍സില്‍ പിവി സിന്ധുവും പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയും ക്വാര്‍ട്ടറില്‍ മുട്ടുമടക്കി. സമീര്‍ വര്‍മ്മ മൂന്ന് ഗെയിം പോരാട്ടത്തില്‍ 81 മിനുട്ട് നീണ്ട മത്സരത്തില്‍ അത്യന്തം ആവേശകരമായ പോരാട്ടം കാഴ്ചവെച്ചാണ് കീഴടങ്ങിയത്. സ്കോര്‍ 13-21, 21-19, 20-22 എന്ന സ്കോറിന് ആന്‍ഡേര്‍സ് ആന്റോന്‍സെന്നിനോടാണ് സമീര്‍ വര്‍മ്മയുടെ പരാജയം.

തായ്‍ലാന്‍ഡിന്റെ റാച്ചാനോക് ഇന്റാനോണിനോട് 13-21, 9-21 എന്ന സ്കോറിനാണ് സിന്ധുവിന്റെ പരാജയം.

Previous articleകിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ഉണ്ട്, മറക്കേണ്ട
Next articleഡിക്ക്വെല്ലയുടെ ശതകം നിഷേധിച്ച് ജെയിംസ് ആന്‍ഡേഴ്സണ്‍, ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍