ഹൈലോ ഓപ്പൺ, ക്വാര്‍ട്ടറിൽ കടന്ന ഇന്ത്യന്‍ പുരുഷ – വനിത ഡബിള്‍സ് ടീമുകള്‍

Sports Correspondent

Treesagayatri
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈലോ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പുരുഷ വനിത ഡബിള്‍സ് ടീമുകള്‍. വനിത ടീമായ ട്രീസ ജോളി – ഗായത്രി ഗോപിനാഥ് കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളിൽ 21-18, 21-19 എന്ന സ്കോറിന് ഡച്ച് താരങ്ങളോടാണ് വിജയം നേടിയത്.

Satwikchiragഅതേ സമയം കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ക്വാര്‍ട്ടറിലെത്തിയത്. ഇരുവരും മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിൽ ഇംഗ്ലീഷ് താരങ്ങളെ 22-24, 21-15, 21-11 എന്ന സ്കോറിനാണ് കീഴടക്കിയത്.