എച്ച്.എസ്. പ്രണോയ് ഇന്ത്യ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ലോക റാങ്കിങ്ങിൽ പതിമൂന്നാം സ്ഥാനത്തുള്ള ചൗ ടിയെൻ ചെന്നിനെ ആണ് പ്രണോയി തോല്പിച്ചത്. 21-6, 21-19 എന്ന സ്‌കോറിന് ആയിരുന്നു വിജയം. അടുത്ത മത്സരത്തിൽ ലക്ഷ്യയും പ്രിയാൻഷുവും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആകും പ്രണോയ് നേരിടുക. ഇതോടെ ഒരു ക്വാർട്ടർ ഫൈനൽ സ്ഥാനം ഇന്ത്യ ഉറപ്പിച്ചു എന്ന് പറയാം. മലേഷ്യൻ ഓപ്പണിലെ നിരാശ ഇന്ത്യൻ ഓപ്പണിൽ മറികടക്കാം എന്നാണ് പ്രണോയ് പ്രതീക്ഷിക്കുന്നത്.