സര്‍വ്വാധിപത്യവുമായി അക്സെല്‍സെന്‍, സ്വര്‍ണ്ണം സ്വന്തം

Victoraxelsen

ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ വിഭാഗം ബാഡ്മിന്റൺ സ്വര്‍ണ്ണം നേടി ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെൽസെന്‍. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ചൈനയുടെ ചെന്‍ ലോംഗിനെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് അക്സെല്‍സെന്‍ സ്വര്‍ണ്ണം സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റിലെ നാലാം സീഡായിരുന്നു വിക്ടര്‍. ചെന്‍ ലോംഗ് ആറാം സീഡും. സ്കോര്‍: 21-15, 21-12.

മത്സരത്തിൽ സമ്പൂര്‍ണ്ണാധിപത്യം പുലര്‍ത്തിയ അക്സെല്‍സെന്‍ ടൂര്‍ണ്ണമെന്റിൽ ഒരു ഗെയിം പോലും കൈവിടാതെയാണ് സ്വര്‍ണ്ണം നേടിയിരിക്കുന്നത്. റിയോ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡൽ ജേതാവായിരുന്നു ചെന്‍ ലോംഗ്.

വെങ്കല മത്സരത്തിൽ ഗ്വാട്ടേമാലയുടെ കെവിന്‍ കോര്‍ഡോണെ പരാജയപ്പെടുത്തി ഇന്തോനേഷ്യയുടെ അഞ്ചാം സീഡ് സിനിസുക ആന്തണി ഗിന്റിംഗ് വിജയം നേടി. നേരിട്ടുള്ള ഗെയിമിലായിരുന്നു ഇന്തോനേഷ്യന്‍ താരത്തിന്റെ വിജയം. സ്കോര്‍: 21-11, 21-13.

Previous article3000 മീറ്റർ സ്റ്റീപ്പിൽചേസിൽ കെനിയൻ ആധിപത്യത്തിന് അന്ത്യം കുറിച്ചു മൊറോക്കൻ താരം
Next articleമെഡലില്ല, ആറാം സ്ഥാനത്തെത്തി കമല്‍പ്രീത് കൗര്‍, സ്വര്‍ണ്ണം അമേരിക്കയുടെ ഓള്‍മാന്