കൊറോണ, ചൈന മാസ്റ്റേഴ്സ് മാറ്റിവെച്ചു

- Advertisement -

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ നടക്കേണ്ടിയിരുന്ന ലിങ്ശുയി ചൈനീസ് മാസ്റ്റേഴ്സ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ബാഡ്മിന്റൺ വേൾഡ് ഫെഡറേനും ചൈനീസ് ബാഡ്മിന്റൻ അസോസിയേഷനും സംയുക്തമായാണ് ഈ തീരുമാനം എടുത്തത്. ഫെബ്രുവരി 25നായിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. ഇനി മെയ് മാസത്തിലാകും ടൂർണമെന്റ് നടക്കാn സാധ്യത.

ഒളിമ്പിക് യോഗ്യതയ്ക്ക് ആയി കണക്കാക്കിയ ടൂർണമെന്റായിരുന്നു ഇത്. ടൂർണമെന്റ് നീട്ടിവെച്ചതോടെ ചൈനീസ് മാസ്റ്റേഴ്സ് ഇനി ഒളിമ്പിക് യോഗ്യതയ്ക്കായി പരിഗണിക്കില്ല‌. ഇപ്പോൾ താരങ്ങളുടെ ആരോഗ്യമാണ് പ്രധാനം എന്ന് ചൈനീസ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

Advertisement