കെവിൻ പ്രിൻസ് ബോട്ടങ്ങ് ഇനി തുർക്കിയിൽ

- Advertisement -

കെവിൻ പ്രിൻസ് ബോട്ടങ്ങ് ഇനി തുർക്കിയിൽ കളിക്കും. ഘാന അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ കെവിൻ പ്രിൻസ് ബോട്ടങ്ങ് ഫിയൊറെന്റീനയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് ഇപ്പോൾ തുർക്കി ക്ലബായ ബെസ്കസിലേക്ക് എത്തിയിരിക്കുന്നത്. ആറു മാസത്തെ ലോണിലാണ് താരം തുർക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ സീസണിൽ ബാഴ്സയിൽ കളിച്ചിരുന്ന താരമാണ് ബോട്ടെങ്. താരത്തിന്റെ കരിയറിലെ പതിമൂന്നാമത്തെ ക്ലബാണ് ബെസികസ്. ജർമ്മൻ ഇന്റർനാഷണൽ ജെറോം ബോട്ടങ്ങിന്റെ സഹോദരനാണ് കെവിൻ പ്രിൻസ്. മുമ്പ് എ സി മിലാൻ, ടോട്ടൻഹാം, ഡോർട്മുണ്ട് തുടങ്ങിയ ക്ലബുകൾക്കായൊക്കെ കളിച്ചിട്ടുണ്ട്.

Advertisement