സെമിയില്‍ അശ്വിനി – സാത്വിക് കൂട്ടുകെട്ടിനും പരാജയം

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണില്‍ ഇന്ത്യയുടെ അവസാന പ്രാതിനിധ്യമായ മിക്സഡ് ഡബിള്‍സ് ജോഡിയ്ക്കും പരാജയം. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ അശ്വിനി പൊന്നപ്പ – സാത്വിക്സായിരാജ് റാങ്കിറെഡ്ഢി കൂട്ടുകെട്ട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ പരാജയം ഏറ്റുവാങ്ങി.

ആദ്യ രണ്ട് ഗെയിമിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ മൂന്നാം ഗെയിമില്‍ തായ്‍ലാന്‍ഡിന്റെ ജോഡികളോട് ഇന്ത്യന്‍ സഖ്യം നിറം മങ്ങിയ പ്രകടനം ആണ് പുറത്തെെടുത്തത്. 59 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 20-22, 21-18, 12-21.

ഒരു വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ കൂട്ടുകെട്ടാണ് ഇവര്‍.

Previous articleആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ
Next articleരണ്ടാം മത്സരത്തിലും പാക്കിസ്ഥാന് പരാജയം