ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019, പൊരുതി നേടിയ ആദ്യ റൗണ്ട് ജയവുമായി അജയ് ജയറാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെയിനില്‍ നടക്കുന്ന ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019ല്‍ ജയം സ്വന്തമാക്കി അജയ് ജയറാം. ആദ്യ റൗണ്ട് മത്സരത്തില്‍ മലേഷ്യയുടെ ജൂണ്‍ വെയി ചിയാമിനെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് അജയ് ജയറാം പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് താരം തിരിച്ചുവരവ് നടത്തിയത്. 52 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് പൊരുതി നേടിയ വിജയവുമായി അജയ് രണ്ടാം റൗണ്ടിലേക്ക് കടന്നത്.

സ്കോര്‍: 18-21, 21-16, 21-17.