പ്രണീതിനും അജയ് ജയറാമിനും ക്വാര്‍ട്ടറില്‍ തോല്‍വി

സ്വിസ്സ് ഓപ്പണ്‍ 2021ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാജയം. പുരുഷ സിംഗിള്‍സിലും മിക്സഡ് ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ പുറത്താകുകയായിരുന്നു. സായി പ്രണീത് മലേഷ്യയയുടെ സീ ജി ലീയോട് 14-21, 17-21 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടപ്പോള്‍ അജയ് ജയറാം തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനോട് 9-21, 6-21 എന്ന രീതിയില്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു.

മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി- സാത്വിക് സഖ്യം 70 മിനുട്ട് നീണ്ട ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവില്‍ 17-21, 21-17, 18-21 എന്ന സ്കോറിന് പരാജയപ്പെട്ടു.

Previous articleവെടിക്കെട്ട് പ്രകടനവുമായി സെവാഗും സച്ചിനും, ഇന്ത്യൻ ഇതിഹാസങ്ങൾക്ക് തകർപ്പൻ വിജയം
Next articleഡി ഹിയക്ക് ഇടവേള, കുറച്ച് കാലം ഇനി ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡ് വലകാക്കും