മുൻ 100 മീറ്റർ ലോക ചാമ്പ്യനും 3 തവണ ഒളിമ്പിക് മെഡൽ ജേതാവും ആയ അമേരിക്കൻ സ്പ്രിന്റർ ടോറി ബോയി 32 മത്തെ വയസ്സിൽ മരണപ്പെട്ടു. മരണ കാരണം എന്തെന്ന് അധികൃതർ പുറത്ത് വിട്ടിട്ടില്ല. ലോങ് ജംപിൽ നിന്നു ഓട്ടത്തിലേക്ക് മാറിയ അവർ 2016 റിയോ ഒളിമ്പിക്‌സിൽ 4×100 റിലേയിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും 200 മീറ്ററിൽ വെങ്കലവും നേടിയിരുന്നു.
2017 ൽ 100 മീറ്ററിൽ ലോക ചാമ്പ്യൻ ആയ ടോറി ആ വർഷം 4×100 മീറ്റർ റിലേയിലും സ്വർണം നേടി. 2015 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും താരം നേടിയിരുന്നു. 2019 ൽ ലോങ് ജംപിൽ തിരിച്ചു പോയി ഒരു ശ്രമവും താരം നടത്തിയിരുന്നു. എന്നാൽ 2022 ഒളിമ്പിക്സ് യോഗ്യതയിൽ ഒന്നും താരം മത്സരിച്ചില്ല. 100 മീറ്ററിൽ 10.78 സെക്കന്റ്, 200 മീറ്ററിൽ 21.77 സെക്കന്റ്, 60 മീറ്ററിൽ 7.14 സെക്കന്റ് എന്നിവയാണ് താരത്തിന്റെ മികച്ച സമയങ്ങൾ. താരത്തിന്റെ നിര്യാണത്തിൽ ഒളിമ്പിക്, അത്ലറ്റിക് അസോസിയേഷനുകളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.