ശിവ്പാൽ സിംഗിന് ഫൈനലിലേക്ക് യോഗ്യതയില്ല

Sports Correspondent

പുരുഷന്മാരുടെ ജാവ്‍ലിന്‍ ത്രോയിൽ ഇന്ത്യയുടെ ശിവ്പാൽ സിംഗിന് ഫൈനലിലേക്ക് യോഗ്യതയില്ല. ഇന്ന് നടന്ന ഗ്രൂപ്പ് ബി യോഗ്യത റൗണ്ടിൽ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച നേട്ടം തന്റെ ആദ്യ ശ്രമത്തിൽ നേടിയ 76.40 മീറ്റര്‍ ആയിരുന്നു.

തന്റെ രണ്ടും മൂന്നും ശ്രമത്തിൽ താരം 74.80, 74.81 എന്നിങ്ങനെയുള്ള ദുരമാണ് നേടിയത്. ബി ഗ്രൂപ്പിൽ 12ാം സ്ഥാനത്ത് എത്തുവാന്‍ മാത്രമേ ഇന്ത്യന്‍ താരത്തിന് സാധിച്ചുള്ളു.

പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം 85.16 മീറ്റര്‍ ദൂരം താണ്ടി ഫൈനലിലേക്ക് നേരിട്ടുള്ള യോഗ്യത നേടി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാകബ് വാഡ്ലേച്ച് 84.93 മീറ്റര്‍ നേടി യോഗ്യത നേടി. ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ ആണ് നേരിട്ട് യോഗ്യത നേടിയ മറ്റൊരു താരം. വെബര്‍ തന്റെ ആദ്യ ശ്രമത്തിൽ 84.41 നേടിയാണ് ഫൈനലിലേക്ക് കടന്നത്.