പുരുഷന്മാരുടെ 400 മീറ്ററിൽ ഗാർഡിനർ സ്വർണം നേടിയതിന് പിന്നാലെ വനിതകളുടെ 400 മീറ്ററിലും ബഹാമാസിന്റെ ഷോനെ മില്ലർ ഉയിബെ. 2016 റിയോ ഒളിമ്പിക്‌സിൽ നേടിയ സ്വർണം നിലനിർത്തുകയാണ് താരം ടോക്കിയോയിലും ചെയ്തത്. 400 മീറ്ററിൽ രണ്ടു സ്വർണം നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമായും മില്ലർ ഇതോടെ മാറി. 48.36 സെക്കന്റിൽ 400 മീറ്റർ ഓടിയെത്തിയ ബഹാമാസ് താരം പുതിയ ദേശീയ റെക്കോർഡും കുറിച്ചു.
49.20 സെക്കന്റിൽ രണ്ടാമത് ആയി ഓടിയെത്തിയ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പൗളീന 4×400 മീറ്റർ മിക്സഡ് റിലെക്ക് ശേഷം തന്റെ രണ്ടാം വെള്ളി മെഡലും ഇന്ന് കണ്ടത്തി. 35 വയസ്സിൽ 49.46 സെക്കന്റിൽ ഓടിയെത്തിയ അമേരിക്കൻ ഇതിഹാസ താരം ആലിസൻ ഫിലീക്‌സ് വെങ്കലവും നേടി. ഇതോടെ 10 ഒളിമ്പിക് മെഡലുകളും ആയി അമേരിക്കക്ക് ആയി അത്ലറ്റിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്നതിൽ കാൾ ലൂയിസിന്റെ റെക്കോർഡിനു ഒപ്പമെത്തി ഫീലിക്‌സ് നാലാമത് എത്തിയ ജമൈക്കൻ താരം മക്പീയേഴ്സൻ പരിക്കേറ്റു വീണത് സങ്കട കാഴ്ചയായി.