യൂറോപ്പിൽ തന്റെ സ്വപ്‍ന കുതിപ്പ് തുടർന്ന് ഇന്ത്യൻ സ്പ്രിന്റർ ഹിമ ദാസ്. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ശേഷം ആദ്യമായി 400 മീറ്ററിൽ മത്സരിച്ച ഹിമ ദാസ് ചെക് റിപ്പബ്ലിക്കിലെ നോവ മെസ്‌റ്റോയിലാണ് ഈ മാസത്തെ തന്റെ അഞ്ചാമത്തെ സ്വർണം കരസ്ഥമാക്കിയത്.
400 മീറ്ററിൽ 52.09 സെക്കന്റ് കൊണ്ട് ഓടിയെത്തി തന്റെ സീസണിലെ മികച്ച സമയം സൃഷ്ട്ടിക്കാനും ഹിമ ദാസിനായി. അതെ സമയം തന്റെ മികച്ച സമയമായി ജക്കാർത ഏഷ്യൻ ഗെയിംസിൽ നേടിയ 50.79 സെക്കന്റ് എന്ന നേട്ടത്തിൽ ഏത്തൻ ഹിമ ദാസിനായില്ല. ഈ മാസം യൂറോപ്പിൽ ഹിമ ദാസ് നേടുന്ന അഞ്ചാമത്തെ സ്വർണമായിരുന്നു ഇത്.
പോസ്‌നൻ അത്ലറ്റിക് ഗ്രാൻഡ് പ്രിക്‌സിലെ 200 മീറ്ററിലെ സ്വർണം, കുട്നോ അത്ലറ്റിക്സ് മീറ്റിൽ 200 മീറ്ററിൽ സ്വർണം, ക്ലടനോ അത്ലറ്റിക്സ് മീറ്റിൽ 200 മീറ്ററിലെ സ്വർണം, ടബോർ അത്ലറ്റിക്സ് മീറ്റിലെ സ്വർണം എന്നിവയാണ് ഈ മാസം ഹിമ ദാസ് നേടിയ മറ്റു സ്വർണ മെഡലുകൾ.