തന്റെ തന്നെ ലോക റെക്കോർഡ് വീണ്ടും തകർത്തു ഡുപ്ലാന്റിസ്

Wasim Akram

പുരുഷ പോൾ വോൾട്ടിൽ പാരീസ് ഒളിമ്പിക്സിൽ താൻ സ്ഥാപിച്ച ലോക റെക്കോർഡ് വീണ്ടും തിരുത്തി അർമാൻഡ് മോണ്ടോ ഡുപ്ലാന്റിസ്. പാരീസ് ഒളിമ്പിക്സിലെ 6.25 മീറ്റർ എന്ന ഉയരം 6.26 മീറ്റർ ചാടിയാണ് സിലെസിയ ഡയമണ്ട് ലീഗിൽ മറികടന്നത്. ഏത് ഉയരവും തനിക്ക് അസാധ്യമല്ലെന്നു ഒരിക്കൽ കൂടി താരം ലോകത്തിനു കാണിച്ചു കൊടുക്കുക ആയിരുന്നു.

ഡുപ്ലാന്റിസ്
Duplantis

ലോക റെക്കോർഡ് തകർക്കുന്നത് സ്ഥിരം കഥയാക്കിയ ഡുപ്ലാന്റിസ് ഇത് ഈ സീസണിൽ മൂന്നാം തവണയാണ് തന്റെ തന്നെ ലോക റെക്കോർഡ് തകർക്കുന്നത്. ഒളിമ്പിക്സിൽ ലോക റെക്കോർഡ് കുറിച്ചു 20 ദിവസത്തിനുള്ളിൽ ആണ് സ്വീഡിഷ് താരം വീണ്ടും പുതിയ ഉയരം കുറിച്ച് ലോക റെക്കോർഡ് കുറിക്കുന്നത്. എതിരാളികൾ 6 മീറ്റർ മറികടക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത് ആണ് തമാശ എന്ന പോലെ ലോക റെക്കോർഡ് തകർത്തു കൊണ്ടുള്ള ഡുപ്ലാന്റിസ് മാജിക് ലോക അത്ലറ്റിക് രംഗത്ത് തുടരുന്നത്.