ഹാങ്‌ഷൗ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ. ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിംഗ് ടൂർ ആണ് ഇന്ന് സ്വർണ്ണം നേടിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും തജീന്ദർപാൽ സ്വർണ്ണം നേടിയിരുന്നു. 20.36 മീറ്റർ എറിഞ്ഞാണ് തജീന്ദർപാൽ സ്വർണ്ണം നേടിയത്. 2018 ഏഷ്യൻ ഗെയിംസിലും 2022 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും തജീന്ദർപാൽ സ്വർണ്ണം നേടിയിരുന്നു.
പർദുമാൻ സിംഗ് ബ്രാർ (1954, 1958), ജോഗീന്ദർ സിംഗ് (1966, 1970), ബഹദൂർ സിംഗ് ചൗഹാൻ (1978, 1982) എന്നിവർക്ക് ശേഷം ഏഷ്യൻ ഗെയിംസ് സ്വർണം തുടർച്ചയായ രണ്ട് ഗെയിംസിൽ നേടുന്ന നാലാമത്തെ ഇന്ത്യൻ ഷോട്ട്പുട്ടറാണ് തജീന്ദർപാൽ സിംഗ് ടൂർ.