ഷൂട്ടിംഗ് മെഡൽ വേട്ട തുടരുന്നു, ഇന്ത്യയ്ക്ക് ഇന്ന് ലഭിച്ചത് രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും

Sports Correspondent

ഏഷ്യന്‍ ഗെയിംസ് 2022ലെ ഇന്ത്യയുടെ ഷൂട്ടിംഗിലെ മെഡൽ വേട്ട തുടരുന്നു. ഇന്ന് ഇന്ത്യയ്ക്ക് ഷൂട്ടിംഗിൽ നിന്ന് 4 മെഡലാണ് ലഭിച്ചത്. രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ആണ് ഇന്ത്യ ഇന്ന് നേടിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളിൽ പാലക് സ്വര്‍ണ്ണവും ഇഷ സിംഗ് വെള്ളിയും നേടി. പാലക് പുതിയ ഗെയിംസ് റെക്കോര്‍ഡോട് കൂടിയാണ് സ്വര്‍ണ്ണം നേടിയത്.

Eshasing

50 മീറ്റര്‍ റൈഫിള്‍ 3P യിൽ ഇന്ത്യയുടെ പുരുഷ ടീം സ്വര്‍ണ്ണം നേടിയപ്പോള്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിൽ വനിത ടീം വെള്ളി മെഡൽ നേടി.