ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് നിരാശ, വനിത ടീം തായ്‍‍ലാന്‍ഡിനോട് തോറ്റ് ക്വാര്‍ട്ടറിൽ പുറത്ത്

Sports Correspondent

വനിത
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ വനിത ടീം ക്വാര്‍ട്ടറിൽ പുറത്ത്. തായ്‍ലാന്‍ഡ് ഇന്ത്യയെ 3-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. പിവി സിന്ധു ആദ്യ സിംഗിള്‍സിൽ പരാജയപ്പെട്ടപ്പോള്‍ ഡബിള്‍സ് മത്സരത്തിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് കൂട്ടുകെട്ട് തോൽവിയേറ്റു വാങ്ങി.

വനിത

മൂന്നാം സിംഗിള്‍സിൽ ഇന്ത്യയുടെ അഷ്മിതയും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മെഡൽ മോഹങ്ങള്‍ ഫലവത്താകാതെ പോയി.