വനിതകളുടെ 75 കിലോഗ്രാം ബോക്‌സിംഗിൽ ഫൈനലിലേക്ക് മുന്നേറി ലോവ്ലിന

Newsroom

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 2023ലെ ഏഷ്യൻ ഗെയിംസിൽ ഒളിമ്പിക്‌സ് മെഡൽ ജേതാവ് ലോവ്ലിന ബോർഗോഹൈൻ വനിതകളുടെ 75 കിലോഗ്രാം ബോക്‌സിംഗ് ഇനത്തിന്റെ ഫൈനലിലേക്ക് മുന്നേറി. ഇതോടെ 2024ലെ പാരീസ് ഒളിമ്പിക് യോഗ്യതയും ലോവ്ലിന നേടി.

ലോവ്ലിന 23 10 03 14 52 19 677

ഒളിമ്പിക്‌സ് മെഡൽ ജേതാവും ലോക ചാമ്പ്യനുമായ ലോവ്‌ലിന ബോർഗോഹൈൻ സെമി ഫൈനലിൽ തായ്‌ലൻഡിന്റെ ബെയ്‌സൺ മനീക്കോണിനെ ഏകകണ്ഠമായ ഡിസിഷനിലൂടെ അണ് പരാജയപ്പെടുത്തിയത്‌. ബുധനാഴ്ച ആകും സ്വർണ്ണം മെഡലിനായുള്ള പോരാട്ടം നടക്കുക.

ഹാങ്‌ഷൗവിൽ ഇതുവരെ ഇന്ത്യയുടെ നിഖത് സരീൻ, പ്രീതി പവാർ, പർവീൺ ഹൂഡ, ലോവ്‌ലിന ബോർഗോഹെയ്ൻ എന്നിവർ പാരീസ് 2024 ക്വാട്ട നേടിയിട്ടുണ്ട്.