കബഡിയിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ, ഇത്തവണ വീണത് ശ്രീലങ്ക

Jyotish

ഇന്തോനേഷ്യയിൽ നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലെ കബഡിയിൽ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. അയൽക്കാരായ ശ്രീലങ്കയെയാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. കരുത്തരായ ഇന്ത്യക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ ശ്രീലങ്കയ്‌ക്കുമായില്ല. ഇനി ഒരു ജയം ഇന്ത്യയെ സെമി ഫൈനൽസിൽ എത്തിക്കും.

മത്സരത്തിൽ ഉടനീളെ ആധിപത്യം പുലർത്തിയ ഇന്ത്യ 44-28 എന്ന സ്കോറിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. അജയ് താക്കൂറും സംഘവും ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ കുത്തകയാണ് കബഡി. 1990. മുതലുള്ള എല്ലാ ഏഷ്യൻ ഗെയിംസിലും ഇന്ത്യയാണ് കബഡിയിൽ സ്വർണം സ്വന്തമാക്കുന്നത്.